ന്യൂഡൽഹി: മയൂർ വിഹാർ ഫേസ്-2 അയ്യപ്പ പൂജ സമിതിയുടെ മണ്ഡല പൂജാ മഹോത്സവത്തിന്റെ ഭാഗമായി ഡിസംബർ 20 ഞായറാഴ്ച പ്രത്യേക പൂജയും അന്നദാനവും നടക്കും. മയൂർ വിഹാർ ഫേസ്-2, പോക്കറ്റ്-സിയിലെ ശിവ് ശക്തി സനാതൻ ധരം മന്ദിറിൽ മണികണ്ഠൻ ശർമ്മയുടെ കാർമികത്വത്തിൽ രാവിലെ 5.30-ന് മഹാ ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും.
8.30ന് വിളക്കു പൂജ, ഉച്ചക്ക് 12ന് അന്നദാനം. വൈകുന്നേരം 6-ന് മഹാ ദീപാരാധന, 6:30-ന് വിഘ്നേശ്വര ഭജന സമിതിയുടെ ഭജന എന്നിവയുമുണ്ടാകും. രാത്രി 8.45ന് ഹരിവരാസനം. തുടർന്ന് പ്രസാദ വിതരണത്തോടെ പരിപാടികൾ സമാപിക്കും.
കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളുടെ പാലനത്തിന്റെ ഭാഗമായി, മയൂർ വിഹാർ ഫേസ്-2ലെ നീലം മാതാ മന്ദിറിലും സമീപ പ്രദേശങ്ങളിലും ആഹാരപ്പൊതികളാവും അന്നദാനമായി വിതരണം ചെയ്യുകയെന്ന് ജനറൽ സെക്രട്ടറി യു. ഗോകുൽ കൃഷ്ണൻ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് 8882427519
റിപ്പോർട്ട്: പി.എൻ. ഷാജി
അയ്യപ്പ പൂജ സമിതിയുടെ മണ്ഡല പൂജ
09:36 PM Dec 20, 2020 | Deepika.com