ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ കേന്ദ്രകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രവാസികൾക്ക് "നോർക്കയിൽ നിന്നുള്ള ആനുകൂല്യങ്ങൾ' എന്ന വിഷയത്തിൽ വെബിനാർ ഒരുക്കുന്നു.
2020 ഡിസംബർ 20 ഞായറാഴ്ച വൈകുന്നേരം അഞ്ചിന് ഡൽഹി മലയാളി അസോസിയേഷൻ പ്രസിഡന്റ് കെ രഘുനാഥ് അധ്യക്ഷത വഹിക്കുന്ന വെബിനാറിൽ ജനറൽ സെക്രട്ടറി സി ചന്ദ്രൻ സ്വാഗതം ആശംസിക്കും. ഗവണ്മെന്റ് അണ്ടർ സെക്രട്ടറിയും നോർക്ക ഡെവലപ്പ്മെന്റ് ഓഫിസറുമായ ഷാജിമോൻ ജെ. മുഖ്യ പ്രഭാഷണം നടത്തും. ഡിഎംഎ. പ്രതിമാസ പ്രോഗ്രാം കോ-ഓർഡിനേറ്റർ അനില ഷാജി ആശംസയും നിർവാഹക സമിതി അംഗം എസ് അജികുമാർ നന്ദിയും പറയും.
നോർക്കയെക്കുറിച്ചും നോർക്ക മുഖാന്തരം പ്രവാസികൾക്കു കിട്ടേണ്ട അനുകൂല്യങ്ങളെക്കുറിച്ചും വിശദമായി സംസാരിക്കുകയും നിങ്ങളുടെ സംശയങ്ങൾക്കും ചോദ്യങ്ങൾക്കും മറുപടിയും നൽകുന്നപ്രസ്തുത പരിപാടിയിൽ എല്ലാ മലയാളികൾക്കും പങ്കെടുക്കാവുന്നതാണന്ന് ഡിഎംഎ അറിയിച്ചു.
വെബിനാറിൽ പങ്കെടുക്കുവാനുള്ള ലിങ്കും മറ്റു വിവരങ്ങളും താഴെ കൊടുക്കുന്നു.
https://zoom.us/j/93656004181?pwd=bWhQT3ZMT0dLSzRTUFJGN1hhS3c3QT09
Meeting ID: 936 5600 4181 & ജമരൈീറല: 406753
കൂടുതൽ വിവരങ്ങൾക്ക് 8800398979, 9868114504 എന്നീ നന്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
റിപ്പോർട്ട്: പി.എൻ. ഷാജി
പ്രവാസികൾക്ക് "നോർക്കയിൽ നിന്നുള്ള ആനുകൂല്യങ്ങൾ ' വെബിനാർ ഒരുക്കുന്നു
09:34 PM Dec 20, 2020 | Deepika.com