ന്യൂഡൽഹി: ഗുഡ്ഗാവ് ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ നവംബർ 29 ഞായറാഴ്ച രാവിലെ ആറിന് ക്ഷേത്ര മേൽശാന്തി രാജേഷ് അടികയുടെ മുഖ്യ കാർമ്മികത്വത്തിൽ അഷ്ടദ്രവ്യ മഹാ ഗണപതി ഹോമത്തോടെ അയ്യപ്പ പൂജക്കും കാർത്തിക വിളക്കു മഹോത്സവത്തിനും ആരംഭം കുറിക്കും. ഡൽഹി മലയാളി അസോസിയേഷൻ, മഹിപാൽപൂർ-കാപ്പസ് ഹേഡാ ഏരിയയുടെ ആഭിമുഖ്യത്തിലാണ് ചടങ്ങുകൾ നടത്തപ്പെടുക. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളുടെ ഭാഗമായി തിരക്ക് ഒഴിവാക്കുന്നതിനായി ഗൂഗിൾ മീറ്റിലൂടെ ശ്രീകോവിലുമായി ബന്ധപ്പെടാത്ത ചടങ്ങുകൾ പ്രക്ഷേപണം ചെയ്യുമെന്നും സംഘാടകർ പറഞ്ഞു.
മലർ നിവേദ്യം, അഷ്ടാഭിഷേകം, ഉഷഃപൂജ, ഉച്ചപൂജ തുടങ്ങിയവയാണ് രാവിലത്തെ ചടങ്ങുകൾ. വൈകുന്നേരം മഹാ ദീപാരാധന, ദീപക്കാഴ്ച്ച, അത്താഴ പൂജ എന്നിവക്ക് ശേഷം ഹരിവരാസനത്തോടെ ചടങ്ങുകൾ സമാപിക്കും.
ഡിഎംഎ. മഹിപാൽപൂർ-കാപ്പസ് ഹേഡാ ഏരിയ കഴിഞ്ഞ എട്ട് വർഷമായി മുടക്കമില്ലാതെ നടത്തി വരികയാണ് ഗുഡ് ഗാവ് ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ അയ്യപ്പപൂജ. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ട് ലോക ന·ക്കു വേണ്ടിയുള്ള സമർപ്പണമാണ് ഇത്തവണത്തെ പൂജയെന്ന് ഏരിയ ചെയർമാൻ ഡോ. എം.ടി. ചെറിയാനും സെക്രട്ടറി പ്രദീപ് ജി കുറുപ്പും പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് പ്രസിഡന്റ് പ്രേംസണ്‍, സെക്രട്ടറി എം. കെ. നായർ എന്നിവരുമായി 0124-4004479, 9313533666 എന്നീ നന്പറുകളി ൽ ബന്ധപ്പെടാവുന്നതാണ്.
റിപ്പോർട്ട്: പി.എൻ. ഷാജി
ഗുഡ് ഗാവ് ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ അയ്യപ്പ പൂജയും കാർത്തിക വിളക്ക് മഹോത്സവവും
05:00 AM Nov 29, 2020 | Deepika.com