ഡിഎംസി കേരള പിറവി ആഘോഷങ്ങളും ആദരിക്കൽ ചടങ്ങും നവംബർ 15 ന്

06:12 PM Nov 13, 2020 | Deepika.com
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷന്‍റെ കേരള പിറവി ആഘോഷങ്ങളും ആദരിക്കൽ ചടങ്ങും നവംബർ 15 നു (ഞായർ) വൈകുന്നേരം 6.30 നു ലൈവ് ആയി ഡിഎംസി ഫേസ് ബുക്ക്‌ പേജിലൂടെ സംപ്രേഷണം ചെയ്യും.

വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിശിഷ്ട വ്യക്തികൾ പങ്കെടുക്കുന്ന കലാ പരിപാടികളിൽ ഗാനഗന്ധർവൻ യേശുദാസിന്‍റെ കൊച്ചു മക്കളായ സ്നേഹയും സഞ്ജുവും പാട്ടിന്‍റെ പാലാഴി തീർക്കുമ്പോൾ നീതുവും രാമും അമേരിക്കയിൽ നിന്നും ഗാനാമൃതം ചൊരിയുന്നു.. ബഹറിനിൽ നിന്നും നൃത്ത സന്ധ്യയും വിശിഷ്ടാതിഥി ജോയ് സാറിന്‍റെ മുഖ്യ പ്രഭാഷണവും രക്ഷാധികാരികളുടെ സന്ദേശവും അനൂപ് ജി യുടെ ഒരു പ്രത്യേക കലാ പരിപാടിയും പരിപാടികളുടെ ഭാഗമായി അരങ്ങേറും.

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും 50 ൽ പരം സമ്പൂജ്യരായ ആളുകൾ വിവിധ മേഖലകളിൽ നിന്നും ആദരിക്കപ്പെടുന്നു. ആതുര സേവന രംഗത്തു പ്രവർത്തിച്ചവരെയും നഴ്സുമാർ, ഡോക്ടർമാർ, സാമൂഹിക മേഖലയിൽ കഴിഞ്ഞ നാളുകളിൽ അശ്രാന്ത ജോലികളിൽ ഏർപ്പെട്ടവർ, മാധ്യമപ്രവർത്തകർ, ആംബുലൻസ് ഡ്രൈവർമാർ, സാധാരണക്കാരനും നഴ്‌സുമാർക്കും ആശ്വാസം ചൊരിയുന്ന വിധികൾ പുറപ്പെടുവിച്ച ജഡ്ജിമാർ, ക്രമസമാധാന പാലകർ എന്നിവർ ആദരിക്കപ്പെടുന്ന ഈ ചടങ്ങിലേക്ക് ഏവരേയും സ്വാഗതം ചെയ്തു.