ന്യൂഡൽഹി: ഗുഡ്ഗാവ് ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിലെ ഈ വർഷത്തെ മണ്ഡലകാല പൂജകൾ നവംബർ 16 തിങ്കളാഴ്ച (1196 വൃശ്ചികം 01) മഹാ ഗണപതി ഹോമത്തോടെ ആരംഭിക്കും. അന്നേ ദിവസം അഷ്ടാഭിഷേകവും നടക്കും.
മണ്ഡലകാല പൂജകളുടെ മുന്നോടിയായി 15ന് ഞായറാഴ്ച്ച വിശേഷാൽ പൂജകളും ഉദയാസ്തമയ പൂജയും ഉണ്ടായിരിക്കുന്നതാണ്. ഭക്തജനങ്ങൾക്ക് വഴിപാടുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിന് പ്രത്യേക സൗകര്യം ഒരുക്കിയതായി ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ക്ഷേത്ര ഉപദേശക സമിതിയുമായി 0124-4004479, 9313533666 എന്നീ നന്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
റിപ്പോർട്ട്: പി.എൻ. ഷാജി
ഗുഡ്ഗാവ് ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിലെ മണ്ഡലപൂജകൾ
10:07 PM Nov 12, 2020 | Deepika.com