എഴുത്തുകാരൻ സി.എസ്. റജികുമാർ ഉദ്ഘാടനം നിർവഹിച്ചു. നാം ഡൽഹി കൂട്ടായ്മ ചെയർമാൻ ഡോ.ജോർജ് നെടുന്പാറ അധ്യക്ഷനായി. വേൾഡ് മലയാളി കൗണ്‍സിൽ ഡൽഹി ഘടകം പ്രസിഡന്റ് ഡൊമിനിക് ജോസഫ് മുഖ്യപ്രഭാഷണം നടത്തി. മണിയപ്പൻ, രാജലക്ഷ്മി, സെലിൻ കണ്ണൂർ, എ.റ്റി. സൈനുദ്ദീൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
എന്റെ കേരളം എന്ന വിഷയത്തിൽ നടന്ന പ്രസംഗ മത്സരത്തിൽ സബ് ജൂനിയർ വിഭാഗം ആരാധന സുജിത്, ആരവ് ജയകുമാർ, വേദിക കൃഷ്ണ, ജൂനിയർ വിഭാഗം പ്രാർഥന സുജിത്, ജൂണ്‍ ശ്രീകാന്ത്, ദേവപ്രദ, സീനിയർ വിഭാഗം ദിയസജീർ , ഡെൽന മരിയ , അനുഗ്രഹ സാജൻ, എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. ഇമ വി. അനിൽ, ആരോണ്‍ നെൽസണ്‍ വർഗീസ് എന്നിവർ വിധികർത്താക്കളുടെ പ്രത്യേക അവാർഡിന് അർഹരായി. വിജയികൾക്ക് മൊമെന്േറായും, സർട്ടിഫിക്കറ്റും കാഷ് അവാർഡും നൽകി.
വിശ്വമൂർത്തി, ജോമോൻ വർക്കി, കൂത്താട്ടുകുളം വിജയകുമാർ, കെ.സി.തോമസ്, ഹരിപ്രസാദ്, ആർച്ച്ബിഷപ്പ് ഡോ.അജേഷ് പി.സലാസി, ഫാ.സിറിയക്, ജോണ്സണ് കണ്ണുക്കാടൻ, രാജൻ അടൂർ, ലിയോ ജോണി, റവ.ഫാ. മാർക്കോസ് കൊച്ചേരിൽ, ജോണ്‍ കൊറ്റം, കാർത്തിക് കൃഷ്ണൻ , സ്വാമി ഗുരു ശ്രീ , അനിൽകുമാർ, ഖനിയ ശാന്തി ഭൂമി, അനിത പണിക്കർ, ബിന്ദു ഗിരീഷ്, സുമ വിജയൻ, ജോയി ജോസഫ് കാവാലം , നെൽസണ്‍ വർഗീസ് എന്നിവർ പ്രസംഗിച്ചു.
റിപ്പോർട്ട്: നെൽസണ്‍ വർഗീസ്