ന്യൂഡൽഹി: രജതജൂബിലിയോടനുബന്ധിച്ച് ഡൽഹി സ്കൂൾ ഓഫ് ഓർത്തഡോക്സ് സേക്രഡ് മ്യൂസിക് സംഘടിപ്പിച്ച വേർച്ചുൽ കൊയർ ഗാനം ’ വരുവിൻ സഹജരെ’ പ്രകാശനം ചെയ്തു.
വിൽസണ് തോമസ് എഴുതിയ വരികൾ പലവിധ കാരണങ്ങളാൽ മാനസിക വിഷമം അനുഭവിക്കുന്ന മനുഷ്യ സമൂഹത്തെ മുഴുവൻ ദൈവസന്നിധിയിലേക്ക് ആനയിക്കുന്നു. സാം തോമസ് (ദുബായ് ) ഓർക്കസ്ട്രേഷൻ നിർവഹിച്ച ഈ ഗാനത്തിന് ഈണം നൽകിയിരിക്കുന്നത് തോമസ് ഏലിയാസ് (ബെന്നി സാർ). ഈ മൂന്നു പേരോടൊപ്പം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 22 ആദ്യകാല ഗായകർ ഒത്തു ചേർന്ന് ആലപിക്കുന്പോൾ രജത ജൂബിലി ആഘോഷങ്ങൾക്കു മാറ്റു കൂട്ടൂന്നു. അഭിഷേക് (സൈൻഫോ), കേരളയാണ് ഇതിന്റെ വീഡിയോ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്. കോവിഡ് രോഗത്തെ അതിജീവിച്ചവരും കോവിഡ് രോഗികളെ ശുശ്രുഷിക്കുന്നവരുമായവരുടെ കൂട്ടായ്മയാണ് ഈ ഉദ്യമത്തിന്ന് പിന്നിൽ പ്രവർത്തിച്ചത്.
’വരുവിൻ സഹജരെ’ എന്ന ഗാനം ഡൽഹി ഭദ്രാസന മെത്രാപോലീത്താ അഭിവന്ദ്യ ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് തിരുമേനി സൂം മീറ്റിംഗിൽ കൂടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ആദ്യ ഡയറക്ടർ വന്ദ്യ സാം വി ഗബ്രിയേൽ, ഹോസ്ഖാസ് സെന്റ് മേരീസ് കത്തീഡ്രൽ വികാരി ഫാ. അജു എബ്രഹാം, അസി വികാരി ഫാ. ജെയ്സണ് ജോസഫ് എന്നിവർ ആശംസകൾ അർപ്പിച്ചു. ഭദ്രസന യുവജനപ്രസ്ഥാനം ആദ്യകാല ജനറൽ സെക്രട്ടറി നൈനാൻ എബ്രഹാം ഉദ്ഘാടന പ്രോഗ്രാമിന് അമേരിക്കയിൽ നിന്ന് സൂം മോഡറേറ്റർ ആയി നേതൃത്വം നൽകി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മുൻകാല ഗായകരും പ്രവത്തകരും ഈ അസുലഭ നിമിഷത്തിന് സാക്ഷികളായി സംബന്ധിച്ചു.
ഈ ഗാനം പുറത്തിറക്കുവാൻ ജോർജ് വർഗീസ് സണ്ണി മല്ലപ്പള്ളി, സജിമോൻ ജോർജ്, ജോജി വഴുവാടി എന്നിവർ നേതൃത്വം നൽകി. സ്കൂൾ ഓഫ് ഓർത്തഡോക്സ് സേക്രഡ് മ്യൂസിക്കിന്റെ യൂട്യൂബ് ചാനലിൽ ഈ ഗാനം ഇപ്പോൾ ലഭ്യമാണ്.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്
ഡൽഹി സ്കൂൾ ഓഫ് ഓർത്തഡോക്സ് സേക്രഡ് മ്യൂസിക് സംഘടിപ്പിച്ച വേർച്ചുൽ കൊയർ ഗാനം പ്രകാശനം ചെയ്തു
10:38 PM Nov 11, 2020 | Deepika.com