ന്യൂഡൽഹി: നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ നവംബർ 13 വെള്ളയാഴ്ച്ച വൈകുന്നേരം ഏഴിന് ഗുരുതി പൂജ നടത്തപ്പെടും. 14നു ശനിയാഴ്ച രാവിലെ ഏഴിന് മൃത്യുഞ്ജയ ഹോമവും നടക്കും.
രാവിലെ 5.30-ന് നിർമ്മാല്യ ദർശനം. തുടർന്ന് ഗണപതി ഹോമത്തോടെ ക്ഷേത്രത്തിലെ ദൈനംദിന ചടങ്ങുകൾ ആരംഭിക്കും. ക്ഷേത്ര മേൽശാന്തി അനീഷ് തിരുമേനി ചടങ്ങുകൾക്ക് കാർമ്മികത്വം വഹിക്കും. പ്രഭാത പൂജകൾക്കുശേഷം വിശേഷാൽ പൂജകളും ഉണ്ടായിരിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്കും പൂജകൾ ബുക്കു ചെയ്യുവാനുമായി ക്ഷേത്ര മനേജർ ഉണ്ണിപ്പിള്ള (9354984525) ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ (8800552070) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
റിപ്പോർട്ട്: പി.എൻ. ഷാജി
നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ ഗുരുതി പൂജയും മൃത്യുഞ്ജയ ഹോമവും
10:34 PM Nov 11, 2020 | Deepika.com