ന്യൂഡൽഹി: പത്തനംതിട്ട ജില്ലയിലെ തുലാപ്പള്ളി കുറ്റിപ്ലാക്കൽ വീട്ടിൽ കെ.പി. ആന്റണിയുടെയും തെരേസാ ആന്റണിയുടെയും മകൻ പീറ്റർ ആന്റണി (57 ), 173-ബി, എൽ.ഐ.ജി.ഫ്ളാറ്റ്സ്, പോക്കറ്റ്-12, ജസോല വിഹാറിൽ നിര്യാതനായി.തിങ്കളാഴ്ച രാത്രി ഫോർട്ടിസ് എസ്കോർട്ട്സ് ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. സംസ്സാരം ഡൽഹിയിലെ മംഗോൾപുരി ക്രിസ്ത്യൻ സെമിത്തേരിയിൽ നടത്തി.
ഡൽഹി മലയാളി അസോസിയേഷൻ ജസോല വിഹാർ ഏരിയ വൈസ് ചെയർമാനായിരുന്നു.
ഭാര്യ: ഓമന പീറ്റർ. മക്കൾ: സരിൻ പീറ്റർ, സഞ്ജനാ പീറ്റർ. സഹോദരങ്ങൾ: ഷാജി, മാത്യു.
റിപ്പോർട്ട്: പി.എൻ. ഷാജി
പീറ്റർ ആന്റണി ഡൽഹിയിൽ നിര്യാതനായി
08:45 PM Nov 10, 2020 | Deepika.com