ഡൽഹിയിലെ മലയാളികൾക്ക് ബിപിഡി കേരള വേറിട്ടൊരു സഹായ ഹസ്തം

06:39 PM Oct 23, 2020 | Deepika.com
ന്യൂഡൽഹി: കൊറോണ മൂലം കഷ്ടത അനുഭവിക്കുന്ന ഡൽഹിയിലെ കുടുംബങ്ങളെ സഹായിക്കാൻ രക്തദാന രംഗത്ത് പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ ബിപിഡി കേരള വേറിട്ടൊരു സഹായ ഹസ്തവുമായി മുന്നോട്ടുവന്നു.

ആഹാര സാധങ്ങൾക്ക് ബുദ്ധിമുട്ട് അനുഭവിക്കുന്ന മലയാളി കുടുംബങ്ങൾ കോവിഡ് പോസിറ്റീവ് എന്നു തെളിയിക്കുന്ന സാക്ഷിപാത്രം ഹാജരാക്കുന്ന പക്ഷം ആ കുടുംബത്തിന് സൗജന്യമായി ഭക്ഷ്യധാന്യങ്ങൾ അടങ്ങിയ കിറ്റ് എത്തിച്ചു നൽകുന്നതാണ് പദ്ധതി.

അഞ്ച് കിലോ അരി, അഞ്ച് കിലോ ആട്ട, ഒരു കിലോ എണ്ണ, ഒരു കിലോ ഉപ്പ്, 250 ഗ്രാം തേയില, അരകിലോ പഞ്ചസാര, അരകിലോ സാന്പാർ പരിപ്പ്, അരകിലോ കടല, നൂറുഗ്രാം മുളക് പൊടി, നൂറു ഗ്രാം മല്ലിപൊടി, നൂറു ഗ്രാം മഞ്ഞൾ പൊടി, നൂറുഗ്രാം കടുക്, നൂറുഗ്രാം ഉലുവ, നൂറുഗ്രാം ജീരകം എന്നിവയാണ് കിറ്റിലുള്ളത്.

അതുപോലെ ഏതെങ്കിലും തരത്തിൽ രക്തം ആവശ്യമുള്ളവരും ഭാരവാഹികളുമായി ബന്ധപ്പെടുക.

വിവരങ്ങൾക്ക്: ടി.കെ. അനിൽ (ചെയർമാൻ) 9999287100, ക്രിഷ്ണകുമാർ (സെക്രട്ടറി) 8800552070.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്