സേക്രഡ് മ്യൂസിക് സ്കൂളിന്‍റെ വെർച്വൽ ക്വയർ വരുവിൻ സഹജരെ പ്രകാശനം ചെയ്തു

10:22 PM Oct 19, 2020 | Deepika.com
ന്യൂഡൽഹി: മലങ്കര ഓർത്തഡോക്സ് സഭ ഡൽഹി ഭദ്രസനത്തിന്‍റെ സംഗീത വിഭാഗമായ സ്കൂൾ ഓഫ് ഓർത്തഡോക്സ് സേക്രഡ് മ്യൂസിക്കിലെ ആദ്യകാല പ്രവർത്തകർ ചേർന്ന് സിൽവർ ജൂബിലിക്കു മുന്നോടിയായി "വരുവിൻ സഹജരെ' എന്ന ഗാനത്തിനു വേണ്ടി വീണ്ടും ഒത്തു ചേരുന്നു.

ക്രിസ്തീയ ആരാധന ഗീതങ്ങൾ അതിന്‍റെ പൗരാണിക തനിമയോടും വിശുദ്ധിയോടും കൂടെ പുതു തലമുറക്ക് പകർന്നു നൽകുക എന്നതായിരുന്നു ഫാ. സാം വി. ഗബ്രിയേലും മറ്റ് വൈദികരും നേതൃത്വം നൽകിയ ഈ മ്യൂസിക് സ്കൂളിന്‍റെ പ്രധാന ഉദ്ദേശം.

25 വർഷങ്ങൾക്ക് മുന്പ് എഴുതപ്പെട്ട ഈ ഗാനം സമകാലീന പ്രകക്തിയോടെ പുനവതരിപ്പിക്കുകയാണ് അണിയറ പ്രവർത്തകർ. ഗാനത്തിന്‍റെ രചന വിൽ‌സൺ തോമസും സംഗീത സംവിധാനം തോമസ് ഏലിയാസും ഓർക്കസ്ട്രഷൻ സാം തോമസും (ദുബായ് ) ആണ് നിർവഹിച്ചിരിക്കുന്നത്.

ഗാനത്തിന്‍റെ ഔദോഗിക പോസ്റ്റർ പ്രകാശനം ഡൽഹി ഭദ്രസനധിപൻ ഡോ യൂഹാനോൻ മാർ ദിമെത്രിയോസ് മെത്രാപോലിത്ത സംഗീത സംവിധായകൻ തോമസ് ഏലിയാസിന് നൽകി നിർവഹിച്ചു. മുൻകാല പ്രവത്തകർ ജീബോ ജോർജ് കുളത്തിങ്കൽ, ജോർജ് വർഗീസ്‌ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

റിപ്പോർട്ട്:ജോജി വഴുവാടി