രോഹിണി പള്ളി തിരുനാൾ ഒക്ടോബർ 9 മുതൽ 18 വരെ

10:40 PM Sep 29, 2020 | Deepika.com
ന്യൂ ഡൽഹി : രോഹിണി വിശുദ്ധ പാദ്രെ പിയോ പള്ളിയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ പാദ്രെ പിയോയുടെയും പരിശുദ്ധ കന്യാമറിയത്തിന്‍റേയും തിരുനാൾ മഹോത്സവം ഒക്ടോബർ 9 മുതൽ 18 വരെ ആഘോഷിക്കുന്നു.

എല്ലാ ദിവസവും വൈകുന്നേരം 6 ന് ജപമാലയും തുടർന്നു വിശുദ്ധ കുർബാനയും നൊവേനയും നടക്കും. സമാപന ദിവസമായ ഒക്ടോബർ 18ന് (ഞായർ) ആഘോഷമായ തിരുനാൾ കുർബാന രാവിലെ ഒന്പതിന് നടക്കും.

കോവിഡ് പ്രോട്ടോകോൾ അനുസരിച്ചും സർക്കാർ മാനദണ്ഡങ്ങൾ പാലിച്ചുമായിരിക്കും തിരുനാൾ നടത്തപ്പെടുക. പാരിഷ് കൗൺസിലിന്‍റെ നേതൃത്വത്തിലുള്ള തിരുനാൾ കമ്മിറ്റി‍യാണ് തിരുനാളിന് നേതൃത്വം നൽകുക. തിരുനാൾ തിരുക്കർമങ്ങൾ തൽസമയം ലഭ്യമായിരിക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പ്രാർഥിക്കുവാനും വിശുദ്ധ ബലിയിൽ പങ്കെടുക്കാനുള്ള അവസരം ഉണ്ടായിരിക്കും.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്