ഡിഎംഎയുടെ ഗാന്ധി ജയന്തി ആഘോഷങ്ങൾ

09:48 PM Sep 29, 2020 | Deepika.com
ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ വ്യത്യസ്തമായ പരിപാടികളുമായി ഒക്ടോബർ രണ്ടിന് (വെള്ളി) രാവിലെ 10 മുതൽ ഗാന്ധി ജയന്തി ആഘോഷിക്കുന്നു.

അടിസ്ഥാന ജീവിത സൗകര്യങ്ങളും അവകാശങ്ങളും നിഷേധിക്കപ്പെട്ട് അവശത അനുഭവിക്കുന്ന ജന വിഭാഗങ്ങൾക്കൊരു ചെറിയ സഹായം എന്ന നിലയിൽ അണുനാശിനി (ഹാൻഡ് സാനിട്ടൈസർ) യും മുഖാവരണ (മാസ്‌ക്) വും നൽകുകയാണ് ലക്ഷ്യം. ആർകെ പുരം സെക്ടർ 4-ലെ ഡിഎംഎ. സാംസ്കാരികാങ്കണത്തിലും പരിസരങ്ങളിലുമായി ആവശ്യക്കാർക്ക് ഇവ വിതരണം ചെയ്യും. കോവിഡുമായി ബന്ധപ്പെട്ട് സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഡിഎംഎ നടത്തുന്ന പരിപാടികളിൽ റാഡിക്കോ ഖൈത്താൻ ലിമിറ്റഡും ഭാഗമാകും.

മുൻ മന്ത്രി സോംനാഥ് ഭാരതി എംഎൽഎ പരിപാടികൾ ഉദ്ഘാടനം ചെയ്യും. പ്രമീള ധീരജ് ടോക്കസ് എംഎൽഎ, ആർകെ.പുരം എസ് എച്ച് ഒ രാജേഷ് ശർമ്മ, റാഡിക്കോ ചീഫ് ഓപ്പറേറ്റീവ് ഓഫീസർ അമർ സിൻഹ, ഡിഎംഎ. പ്രസിഡന്‍റ് കെ. രഘുനാഥ്, വൈസ് പ്രസിഡന്‍റുമാരായ കെ.വി. മണികണ്ഠൻ, കെ.ജി. രാഘുനാഥൻ നായർ, ജനറൽ സെക്രട്ടറി സി. ചന്ദ്രൻ, അഡീഷണൽ ജനറൽ സെക്രട്ടറി കെ.ജെ. ടോണി, ട്രഷറർ മാത്യു ജോസ്, ജോയിന്‍റ് ട്രഷറർ പി.എൻ. ഷാജി, കേന്ദ്ര നിർവാഹക സമിതി അംഗങ്ങൾ, ഏരിയ ഭാരവാഹികൾ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.