കോട്ടയം സ്വദേശി കർണാടകയിൽ ട്രെയിനിൽനിന്നും വീണു മരിച്ചു

05:21 PM Sep 24, 2020 | Deepika.com
ന്യൂഡൽഹി: മലയാളി ട്രെയിനിൽ നിന്നും യാത്രാമധ്യേ വീണു മരിച്ചു. ഡൽഹിയിലെ ജസോലയിൽ സ്ഥിരതാമസമാക്കിയ സന്തോഷ് കുമാർ (51 ) ആണ് മംഗള എക്സ്പ്രസിൽനിന്നും വീണു മരിച്ചത്. കർണാടകയിലെ കാർവാറിനു സമീപമായിരുന്നു അപകടം. കോട്ടയം മണർകാട് സ്വദേശിയാണ്.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്