ഫാ. ജോർജ് തോമസ് തൂങ്കുഴി ചെമ്മലമറ്റം
12:08 AM Aug 28, 2020 | Deepika.com
ഫരീദാബാദ് സീറോ മലബാർ രൂപതയുടെ ഗുരുഗ്രാം സേക്രട്ട്ഹാർട്ട് ഫൊറോന പള്ളി വികാരി ഫാ. ജോർജ് തോമസ് തൂങ്കുഴി (77) നിര്യാതനായി. സംസ്കാരം ഇന്നു ഒൻപതിനു ചെമ്മലമറ്റത്തുള്ള ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം പാലാ രൂപത മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ കാർമികത്വത്തിൽ ചെമ്മലമറ്റം പന്ത്രണ്ടു ശ്ലീഹന്മാരുടെ പള്ളിയിൽ. സഹോദരങ്ങൾ: ടി.ടി. ജോസഫ് (ബേബി), ടി.ടി. കുരുവിള (കുട്ടിയച്ചൻ), പരേതരായ പെണ്ണമ്മ പൊരിയത്ത് (തിടനാട്), അപ്പച്ചൻ (മുക്കൂട്ടുതറ), മറിയക്കുട്ടി അയ്മനത്തിൽ (തീക്കോയി), ഫാ. തോമസ് എംഎസ്എഫ്എസ്. പരേതൻ ഉജ്ജൈൻ രൂപതയിലും അമേരിക്കയിലെ മിനിസോട്ട - മിനിയ പൊളിസ് രൂപതയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.