കാ​ട്ടാ​ള​ൻ പൊ​റി​ഞ്ചു​വാ​യി മ​മ്മൂ​ട്ടി

11:39 AM Jan 25, 2018 | Deepika.com
ഒ​രു മെ​ക്സി​ക്ക​ൻ അ​പാ​ര​ത​യ്ക്ക് ശേ​ഷ​മു​ള്ള ടോം ​ഇ​മ്മ​ട്ടി​യു​ടെ അ​ടു​ത്ത ചി​ത്രം മ​മ്മൂ​ട്ടി​ക്കൊ​പ്പം.കാ​ട്ടാ​ള​ൻ പൊ​റി​ഞ്ചു​വെ​ന്നാ​ണ് ചി​ത്ര​ത്തി​ന് പേ​രി​ട്ടി​രി​ക്കു​ന്ന​ത്. സി​നി​മ​യു​ടെ ക​ഥ മ​മ്മൂ​ട്ടി​ക്ക് ഇ​ഷ്ട​പ്പെ​ട്ട​താ​യാ​ണ് റി​പ്പോ​ർ​ട്ട്.

മ​മ്മൂ​ട്ടി​യു​ടെ​ മ​റ്റ് സി​നി​മ​ക​ളു​ടെ തി​ര​ക്കി​ന് ശേ​ഷ​മാ​യി​രി​ക്കും ടോം ​ഇ​മ്മ​ട്ടി ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ആ​രം​ഭി​ക്കു​ക. 1980-85 കാ​ല​ത്തെ തൃ​ശൂ​രി​നെ ആ​സ്പ​ദ​മാ​ക്കി​യു​ള്ള പ്ര​മേ​യ​മാ​ണ് ചി​ത്ര​ത്തി​ന്‍റേ​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​റ​ങ്ങി​യ ടോം ​ഇ​മ്മ​ട്ടി​യു​ടെ ആ​ദ്യ സം​വി​ധാ​ന സം​രം​ഭ​മാ​യ ഒ​രു മെ​ക്സി​ക്ക​ൻ അ​പാ​ര​ത​യ്ക്ക് വ​ൻ സ്വീ​കാ​ര്യ​ത​യാ​ണ് തി​യ​റ്റ​റു​ക​ളി​ൽ നി​ന്നും ല​ഭി​ച്ച​ത്.