ന്യൂഡൽഹി: നോയിഡയിലെ സെന്റ അൽഫോൻസാ ഇടവകയിൽ അൽഫോൻസാമ്മയുടെ തിരുനാളും ഒൻപതു ദിവസം നീണ്ടു നിന്ന നൊവേനയും സമുചിതമായി ആഘോഷിച്ചു. വികാരി ഫാ. ജിന്റോ റ്റോം, കൈക്കാരൻമാരായ ഫ്രാൻസിസ്, ജോർജ് കുട്ടി, കണ്‍വീനർ സിബി എന്നിവർ തിരുനാൾ നടത്തുന്നതിന് നേതൃത്വം നൽകി.
കോവിഡിന്റെ പിടിമുറുക്കത്തിൽ എല്ലാവർഷത്തേതും പോലെ എങ്ങനെ തിരുനാളാഘോഷിക്കുമെന്ന് സന്ദേഹിച്ചപ്പോൾ ഓണ്‍ലൈൻ പെരുനാൾ എന്ന ആശയം ഇടവകാഗംങ്ങൾ ഹൃദയത്തിലേറ്റി. ഒൻപതു ദിവസത്തെ നെവേനയിലും കുർബാനയിലും ഇന്നലെ നടന്ന ആഘോഷമായ തിരുനാൾ ദിവ്യബലിയിലും ലദീഞ്ഞിലും ഓരോ യൂണിറ്റിനെയും പ്രതിനിധീകരിച്ചു കൊണ്ട് ഏതാനും പേർ ഭക്തിപുരസരം പങ്കുകൊണ്ടു.
മറ്റു ഇടവകാംഗങ്ങൾ എല്ലാവരും ഇടവകയുടെ യൂട്യൂബ് ചാനലിൽ തൽസമയം സംപ്രേഷണം ചെയ്ത തിരുകർമ്മങ്ങളിൽ ഭക്തിപൂർവം പങ്കുകൊണ്ടു. ജൂലൈ 24 വെള്ളിയാഴ്ച്ച തിരുന്നാളിന് കൊടിയേറി. രൂപത വികാരി ജനറാൾ മോണ്‍സിഞ്ഞോർ ജോസ് വെട്ടിക്കൽ തിരുകർമ്മങ്ങൾക്ക് കാർമ്മികത്വം വഹിച്ചു. തിരുനാൾ ദിനമായ ഇന്നലെ ഫാ. ഷിന്േറാ പുലിക്കുഴി മുഖ്യകാർമ്മികനായി ആഘോഷമായ തിരുനാൾ കുർബാനയർപ്പിക്കുകയും തിരുനാൾ സന്ദേശം നൽകുകയും ചെയ്തു. എല്ലാവർഷത്തേയും പോലെ തന്നെ രൂപം എഴുന്നള്ളിച്ചുവയ്ക്കൽ, വ്യത്യസ്തമായ ഓണ്‍ലൈൻ പ്രസുദേന്തി വാഴ്ച്ച എന്നിവ ആഘോഷ പരിപാടികളുടെ മാറ്റുകൂട്ടി. തുടർന്ന് വിശുദ്ധ അൽഫോൻസാമ്മയുടെ തിരുശേഷിപ്പും വഹിച്ചുകൊണ്ട് വികാരി ഫാ. ജിന്റാ ടോം ഇടവാഗംഗങ്ങൾ താമസിക്കുന്ന നോയിഡയിലെ എല്ലാ സെക്ടറിലും കൂടെ നടത്തിയ തിരുശേഷിപ്പ് പ്രയാണം നവ്യമായ ഒരു അനുഭവമായി.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്
നോയിഡ സെന്റ് അൽഫോൻസാ ഇടവകയിൽ കൊവിഡ് പശ്ചാത്തലത്തിൽ വത്യസ്തമായ പെരുനാളാഘോഷം
10:08 PM Jul 27, 2020 | Deepika.com