ന്യൂഡൽഹി : ഓൾ ഇന്ത്യാ മലയാളി അസോസിയേഷൻ ഡൽഹി പ്രവിശ്യാ സെക്രട്ടറിയും ഡൽഹി മലയാളി അസോസിയേഷൻ മുൻ ഖജാൻജിയുമായ പി. രവീന്ദ്രന്റെ മാതാവ് ശാരദ (85) വാർദ്ധക്യ സഹജമായ അസുഖത്താൽ സ്വവസതിയായ കണ്ണൂർ, വടകര, ഓർക്കട്ടേരി പിരിയാട്ട് വീട്ടിൽ നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച വൈകുന്നേരം 4.30ന് വീട്ടുവളപ്പിൽ നടത്തി.
മറ്റു മക്കൾ: മുകുന്ദൻ, വിമല, സരള. മരുമക്കൾ: സീതാ, ബീനാ, രാജു.
കൊച്ചുമക്കൾ: പൂജാ (കെപിഎംജി. ഡൽഹി), സിജിൽ (ഒമാൻ), ആദർശ് (റെയിൽവേ), അശ്വനി, ഹർഷിത.
റിപ്പോർട്ട്: പി.എൻ. ഷാജി
ശാരദ നിര്യാതയായി
10:27 PM Jul 13, 2020 | Deepika.com