പുഷ്പ വിഹാർ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ തിങ്കളാഴ്ച മഹാ മ്യത്യുഞ്ജയ ഹോമം

11:49 AM Jul 04, 2020 | Deepika.com
ന്യൂഡൽഹി: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി കേന്ദ്ര- സംസ്ഥാന ഗവൺമെന്‍റുകൾ പറഞ്ഞിട്ടുള്ള നിയന്ത്രണങ്ങൾക്കു വിധേയമായി പുഷ്പ വിഹാർ ശ്രീധർമ്മശാസ്താക്ഷേത്രത്തിൽ ക്ഷേത്രദർശനത്തിനു ഉള്ള സൗകര്യം ഒരുക്കും. എല്ലാദിവസവും രാവിലെ 5.30 മുതൽ 10.30 വരെയും വൈകിട്ട് 5.30 മുതൽ മുതൽ 8.30 വരെയും ക്ഷേത്രം പ്രവർത്തിക്കും. ശനി ഞായർ ദിവസങ്ങളിൽ രാവിലെയും വൈകിട്ടും അരമണിക്കൂർ വീതം കൂടുതൽ സമയം പ്രവർത്തിക്കും.

ദീപാരാധനയ്ക്ക് പതിനഞ്ചിലധികം ഭക്തർക്ക് പ്രവേശനത്തിന് നിയന്ത്രണമുണ്ടാകും. തീർത്ഥം നൽകുന്നത് ഒഴിവാക്കും. ചോറൂണ്, അന്നദാനം ഭജന എന്നിവ ഇപ്പോൾ ഉണ്ടായിരിക്കുന്നതല്ല. ഭക്തർ സാമൂഹിക അകലം പാലിക്കേണ്ടതും തുമാണ്. ദീപാരാധന സമയത്ത് നിയന്ത്രണങ്ങളുടെ മാത്രമേ ദർശനം ഉണ്ടാവുകയുള്ളൂ. ഇക്കാര്യത്തിൽ ഭക്തജനങ്ങൾ സഹകരിക്കണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിക്കുന്നു.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്