ഡൽഹിയിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു
12:38 AM Jun 21, 2020 | Deepika.com
ന്യൂഡൽഹി: കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി ഡൽഹിയിൽ മരിച്ചു. കൂത്തുപറന്പ് കുറ്റിക്കാട്ടിൽ വീട്ടിൽ രാജീവ് കൃഷ്ണനാണ് (47) മരിച്ചത്. രാജീവ് ഗാന്ധി മൾട്ടി സ്പെഷാലിറ്റി ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. ഡൽഹി ഹൈക്കോടതി ഉദ്യോഗസ്ഥനായ ഇദ്ദേഹം ഡൽഹിയിലെ ദിൽഷാദ് കോളനിയിലായിരുന്നു താമസം. ഭാര്യ : അനിത. മക്കൾ: അതിഥി, ആര്യൻ.