കൊരട്ടിപ്പട്ടണം റെയിൽവേ ഗേറ്റ്, ഒരു സോപ്പു പെട്ടി കഥ തുടങ്ങിയ മലയാള ചിത്രങ്ങളിലൂടെയും, തമിഴിൽ ഹിറ്റായി മാറിയ കോംബെ എന്ന ചിത്രത്തിലൂടെയും ശ്രദ്ധേയനായ സംവിധായകൻ ഹഫീസ് എം. ഇസ്മയിൽ സംവിധാനം ചെയ്യുന്ന താക്കോൽ എന്ന ചിത്രത്തിന്റെ ചിത്രീകരണം ആലപ്പുഴ കൈനകരിയിലും പരിസരങ്ങളിലുമായി പുരോഗമിക്കുന്നു. ബാലു മഹേന്ദ്രയുടെ പ്രധാന സംവിധാന സഹായിയായും, അദ്ദേഹത്തിന്റെ അവസാന ചിത്രമായ തലമുറകൾ എന്ന ചിത്രത്തിൽ നായകനായും പ്രവർത്തിച്ച ശശികുമാർ ആദ്യമായി മലയാളത്തിൽ നായകനായി വേഷമിടുന്ന ചിത്രമാണ് താക്കോൽ.
അലമാരയിൽ അകപ്പെട്ടു പോകുന്ന ഗോകുലൻ എന്ന ചില പ്രത്യേകതകളുള്ള കഥാപാത്രത്തെയാണ് ശശികുമാർ അവതരിപ്പിക്കുന്നത്.ശശികുമാറിനൊപ്പം, സന്തോഷ് കീഴാറ്റൂർ, കോട്ടയം റഷീദ് എന്നിവരും തക്കോലിൽ പ്രധാന വേഷത്തിലെത്തുന്നു. ഫേം ആൻഡ് ഫേം പ്രൊഡക്ഷൻ ആൻഡ് ഫിലിം ഗോഡൗണിനു വേണ്ടി ആനന്ദ് മാത്യു നിർമിക്കുന്ന താക്കോൽ ഹഫീസ് എം. ഇസ്മയിൽ കാമറയും, സംവിധാനവും നിർവഹിക്കുന്നു. കഥ, തിരക്കഥ, സംഭാഷണം എന്നിവയൊരുക്കിയത് സാം തോമസാണ്. പ്രസാദ് പാറപ്പുറം, ഫാ. ഷാജി തുന്പേച്ചിറയിൽ എന്നിവരുടെ വരികൾക്ക് ഡെന്നീസ് ജോസഫ് സംഗീതം പകരുന്നു.
താക്കോൽ- ചിത്രീകരണം പുരോഗമിക്കുന്നു
12:04 PM Jan 22, 2018 | Deepika.com