മാർ കുര്യാക്കോസ് ഭരണക്കുളങ്ങര ഈസ്റ്റർ ദിവ്യബലി അർപ്പിച്ചു

05:34 PM Apr 13, 2020 | Deepika.com
ന്യൂഡൽഹി: കോവിഡ് രോഗബാധ മൂലം ദേവാലയങ്ങൾ അടച്ചിട്ടിരിക്കുന്ന സാഹചര്യത്തിൽ ഫരീദാബാദ് രൂപത ആർച്ച്ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര ഡൽഹിയിലെ ചാപ്പലിൽ അർപ്പിച്ച ഈസ്റ്റർ ദിവ്യബലി ട്രൂത്ത് ടൈസിംഗ്സ് എന്ന യൂട്യൂബ് ചാനൽ വഴി തൽസമയം സംപ്രേഷണം ചെയ്തു.

ഉയർത്തെഴുന്നേറ്റ ഈശോ നൽകുന്ന സമാധാനം ലോകം നൽകുന്ന സമാധാനം അല്ല മറിച്ച് അത് ദൈവവുമായിട്ടും മറ്റുള്ളവരുമായിട്ടും സ്വന്തം വ്യക്തിത്വമായിട്ടും ഉളള അനുരജ്ഞനത്തിന്‍റെ സമാധാനമാണ് എന്ന് മാർ കുര്യാക്കോസ് ഭരണികുളങ്ങര ഈസ്റ്റർ സന്ദേശത്തിൽ പറഞ്ഞു.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്