കോവിഡ് 19; സാമൂഹ്യ ദൂരീകരണത്തോടൊപ്പം ആത്മീയ ഏകീകരണവും അനിവാര്യം: മാർ കുര്യാക്കോസ് ഭരണികുളങ്ങര

05:52 PM Mar 23, 2020 | Deepika.com
ന്യൂഡൽഹി: കോവിഡ് ബാധയുടെ ഭീതി ദിനം പ്രതി വർധിച്ചുവരുന്ന സാഹചര്യത്തിൽ പ്രാർഥനയയുടെ ചങ്ങലയിൽ ഐക്യപ്പെടുക എന്നതാണ് ഇന്നിന്‍റെ അനിവാര്യമായ ആവശ്യം എന്ന് ഫരീദാബാദ് രൂപത ആർച്ച്ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര.

സോഷ്യൽ ഡിസ്റ്റൻസിംഗി നോട്‌ സഹകരിക്കുന്നതിനോടൊപ്പം ആത്മീയ ഐക്യത്തെ പ്രോത്സാഹിപ്പിക്കുവാനും അദ്ദേഹം ആഹ്വാനം ചെയ്തു.

ബ്രേക്ക്‌ ദി ചെയിൻ കാമ്പയിനോടൊപ്പം മെയ്ക് ദി ചെയിൻ ഓഫ് പ്രയേഴ്സ് കാമ്പയിൻ പ്രോത്സാഹിപ്പിക്കണമെന്നും താൻ ഫിസിക്കൽ ഡിസ്റ്റൻസിംഗ് എന്ന പദം ആണ് താല്പര്യപ്പെടുന്നെതെന്നും സാമൂഹിക പരിഗണനയെയും ഐക്യത്തെയും പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം പ്രസ്താവിച്ചു.

ഒരു കുടുംബത്തിലെ അല്ലെങ്കിൽ അടുത്തടുത്തു താമസിക്കുന്ന കുടുംബങ്ങളിലെ വ്യക്തികൾ ഭൗതിക അകലം വയ്‌ക്കേണ്ടിവന്നാലും പരസ്പര ഐക്യവും പരിഗണനയും ഉറപ്പുവരുത്തണമെന്നും ആർച്ച്ബിഷപ് ആഹ്വാനം ചെയ്തു.

ദേവാലയങ്ങൾ അടച്ചിട്ടിരിക്കുന്ന സാഹചര്യത്തിൽ ഞായറാഴ്ച തത്സമയം പ്രക്ഷേപണം ചെയ്യപ്പെട്ട ദിവ്യബലി മദ്ധ്യേ നൽകിയ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്. അതോടൊപ്പം രോഗികളെ ശുശ്രൂഷിക്കുന്ന ഡോക്ടർ മാർക്കും നഴ്‌സുമാർക്കും രോഗബാധിതരായവർക്കുവേണ്ടിയും മരിച്ചവർക്കുവേണ്ടിയും കുർബാനമധ്യേ ആർച്ച്ബിഷപ് പ്രാർഥിക്കുകയും ചെയ്തു.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്