ന്യൂഡൽഹി: പുഷ്പവിഹാർ ശ്രീധർമ്മ ശാസ്താക്ഷേത്രത്തിൽ മാർച്ച് 25. 26, 27 തീയതികളിൽ നടത്താനിരുന്ന ഉത്സവാഘോഷങ്ങൾ കോറോണ വൈറസ് ബാധയെ തുടർന്നു മാറ്റിവയ്ക്കുകയായിരുന്നു.
25നും 26നും നടത്താനിരുന്ന കലാപരിപാടികളും 27നു വിവിധ ദേശങ്ങളിൽ നിന്നും വന്നു ചേരാറുള്ള ഘോഷയാത്രകളും വേണ്ടെന്ന് വയ്ക്കുവാൻ പുഷ്പവിഹാർ അയ്യപ്പസേവാ സമിതി തീരുമാനിച്ചു.
ലോകാരോഗ്യ സംഘടനയുടെയും ഡൽഹി സർക്കാരിന്േറയും നിർദേശം കണക്കിലെടുത്താണ് ഉത്സവാഘോഷങ്ങൾ മാറ്റിവച്ചത്.
ക്ഷേത്രത്തിൽ ഉത്സവദിനത്തിൽ നടത്തേണ്ടിയിരുന്ന പ്രത്യേക ഹോമങ്ങളും കളഭാഭിക്ഷേകവും വൈകിട്ട് നടത്താനിരുന്ന പുഷ്പാഭിഷേകവും ക്ഷേത്രതന്ത്രി പുതുമന ദാമോധരൻ നന്പൂതിരിയുടെ നിർദേശാനുസരണം മറ്റൊരുവസരത്തിൽ നടത്തപ്പെടുന്നതാണ്. എല്ലാ ഭക്തജനങ്ങളും ഇക്കാര്യത്തിൽ സമിതിയോട് സഹകരിക്കണമെന്ന് ജനറൽ സെക്രട്ടറി അറിയിച്ചു.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്
പുഷ്പവിഹാർ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ ഉത്സവാഘോഷങ്ങൾ മാറ്റിവച്ചു
09:40 PM Mar 17, 2020 | Deepika.com