ന​ജ​ഫ്ഗ​ഡ് ശ്രീ​ചോ​റ്റാ​നി​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ ആ​റ്റു​കാ​ൽ പൊ​ങ്കാ​ല തി​ങ്ക​ളാ​ഴ്ച

10:21 PM Mar 04, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: ആ​റ്റു​കാ​ൽ പൊ​ങ്കാ​ല ന​ട​ക്കു​ന്ന മാ​ർ​ച്ച് 9 തി​ങ്ക​ളാ​ഴ്ച ന​ജ​ഫ്ഗ​ഡ് ശ്രീ​ചോ​റ്റാ​നി​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലും പൊ​ങ്കാ​ല സ​മ​ർ​പ്പ​ണ​ത്തി​ന് സൗ​ക​ര്യ​മൊ​രു​ക്കു​ന്നു.

രാ​വി​ലെ അ​ഞ്ചി​ന് നി​ർ​മ്മാ​ല്യ ദ​ർ​ശ​നം. തു​ട​ർ​ന്ന് ക്ഷേ​ത്ര മേ​ൽ​ശാ​ന്തി അ​നീ​ഷ് തി​രു​മേ​നി​യു​ടെ മു​ഖ്യ കാ​ർ​മ്മി​ക​ത്വ​ത്തി​ൽ ഗ​ണ​പ​തി ഹോ​മ​ത്തോ​ടു​കൂ​ടി ച​ട​ങ്ങു​ക​ൾ​ക്ക് ആ​രം​ഭ​മാ​വും. 8.30നാ​ണ് പൊ​ങ്കാ​ല. അ​ഭി​ഷേ​കം, ഉ​ഷ:​പൂ​ജ, ഉ​ച്ച പൂ​ജ എ​ന്നി​വ​യും ഉ​ണ്ടാ​വും.

ആ​റ്റു​കാ​ൽ ക്ഷേ​ത്ര​ത്തി​ലെ പൊ​ങ്കാ​ല സ​മ​ർ​പ്പ​ണ​ത്തി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ സാ​ധി​ക്കാ​ത്ത പ്ര​വാ​സി​ക​ൾ​ക്കു വേ​ണ്ടി​യാ​ണ് അ​തേ ദി​വ​സം ത​ന്നെ ഡ​ൽ​ഹി​യി​ലെ ശ്രീ​ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലും പൊ​ങ്കാ​ല സ​മ​ർ​പ്പ​ണ​ത്തി​നു സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ക്ഷേ​ത്ര മ​നേ​ജ​ർ ഉ​ണ്ണി​പ്പി​ള്ള (9354984525) ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി. ​കൃ​ഷ്ണ​കു​മാ​ർ (8800552070) എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

റി​പ്പോ​ർ​ട്ട്: പി.​എ​ൻ. ഷാ​ജി