ഡൽഹിയിൽ ക്രിസ്ത്യൻ മത നേതാക്കൾ സമാധാന പ്രാർഥന നടത്തി

06:51 PM Feb 28, 2020 | Deepika.com
ന്യൂഡൽഹി: ഡൽഹിയിലെ വിവിധ ക്രിസ്ത്യൻ മത പുരോഹിതരുടെ കൂട്ടായ്മയായ ക്രിസ്ത്യൻ പാസ്റ്റേഴ്സ് ഫെലോഷിപ്പിന്‍റെ നേതൃത്വത്തിൽ സമാധാന പ്രാർഥന നടത്തി. വിവിധ ക്രിസ്ത്യൻ സഭകളിലെ മേധാവികൾ പ്രാർഥനയിൽ പങ്കെടുത്തു. സീറോ മലബാർ സഭയെ പ്രതിനിധീകരിച്ച് ഫീരീദാബാദ് രൂപത സഹായ മെത്രാൻ മാർ ജോസ് പുത്തൻവീട്ടിൽ പങ്കെടുത്തു.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്