ന്യഡൽഹി: രാജ്യത്തിന്റെ സന്പദ് വ്യവസ്ഥയും സാഹോദര്യവും തകർത്ത നരേന്ദ്ര മോദിയേയും ഡൽഹിയുടെ വികസനം മുരടിപ്പിച്ച കേജരിവാളിനെയും തിരസ്ക്കരിക്കുന്ന ജനവിധിയാണ് ഡൽഹി നിവാസികൾ കാത്തിരിക്കുന്നതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അഭിപ്രായപ്പെട്ടു.
ആർകെ പുരം മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാർത്ഥി പ്രിയങ്കാ സിങ്ങിന്റെ തെരഞ്ഞെടുപ്പ് കണ്വൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഉമ്മൻ ചാണ്ടി. ചടങ്ങിൽ പുതുച്ചേരി മുഖ്യമന്ത്രി വി.നാരായണ സ്വാമി മുഖ്യാതിഥിയായിരുന്നു. എഐസിസി നിരീക്ഷകൻ അറ്. സജീവ് ജോസഫ് അധ്യക്ഷത വഹിച്ചു. പുതുച്ചേരി എംപി ഡേ. വൈദ്യലിംഗം, വിദ്യാധരണി എംഎൽഎ, അമിത് സഹാദ് എംഎൽഎ, എക്സ് എംപി വിശ്വനാഥ്, ഡോമിനിക് ജോസഫ്, കെ.എൻ. ജയരാജ്, അനിൽ തയ്യിൽ, സജി മുളക്കൽ, അറ് രാജി ജോസഫ് , അരുണ്‍ കൃഷ്ണൻ, വിനീത് , ഷാജികുമാർ എന്നിവർ സംസാരിച്ചു, കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ. നിന്നായി നിരവധി പേർ ചടങ്ങിൽ സംബന്ധിച്ചു.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്
രാജ്യത്തിന്റെ സന്പദ്വ്യവസ്ഥയും സാഹോദര്യവും തകർത്ത സർക്കാരിനെതിരേ ഡൽഹി നിവാസികൾ ജനവിധിയെഴുതും: ഉമ്മൻചാണ്ടി
10:46 PM Feb 04, 2020 | Deepika.com