ന്യൂഡൽഹി: നോയിഡ സെന്റ അൽഫോൻസാ പള്ളിയിൽ ഇടവകദിനം വിപുലമായ പരിപാടികളോടെ വികാരി ഫാ ജിന്റോയുടെ നേതൃത്വത്തിൽ ആഘോഷിച്ചു. വിശുദ്ധ കുർബാനയോടു കൂടി ഇടവക ദിനാഘോഷം ആരംഭിച്ചു. ഫാ. ജോസൻ മുഖ്യകാർമ്മികനായിരുന്നു. ഫാ. ജോസൻ പതാകയുയർത്തി ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ഫാ. അനൂപ് വിശിഷ്ടാതിഥിയായിരുന്നു.
കുക്കറി ഷോ, വിവിധ കുടുംബകൂട്ടായ്മകളുടേയും പയസ് അസോസിയേഷനുകളുടേയും നേതൃത്വത്തിലുള്ള കേരളതനിമയുള്ള ഭക്ഷണ സ്റ്റാളുകൾ, ഗെയിംസ് സ്റ്റാളുകൾ എന്നിവ പ്രത്യേക ആകർഷണങ്ങളായിരുന്നു. ഇടവകാഗങ്ങൾ പാചകം ചെയ്ത നാടൻ ഭക്ഷണ സാധനങ്ങളുടെ ലേലം വിളിയിൽ എല്ലാവരും താൽപര്യപൂർവം പങ്കുകൊണ്ടു. കഥാപ്രസഗം, ഗാനമേള, കോമഡി ഷോ, മാർഗം കളി ഇവ ഉൾപ്പെട്ടെ ഇടവക ജനം മുഴുവനായി വിവിധങ്ങളായ പരിപാടികൾ അവതരിപ്പിച്ചു. വിവിധ തലങ്ങളിൽ ഉന്നതമായ നേട്ടങ്ങൾ കൈവരിച്ചവരെ പ്രത്യേകം ആദരിച്ചു. കലാകായിക മത്സരങ്ങളിൽ സമ്മാനാർഹരായവർക്ക് സമ്മാനദാനം നിർവഹിച്ചു.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്
നോയിഡ സെന്റ് അൽഫോൻസാ പള്ളിയിൽ ഇടവകദിനം ആഘോഷിച്ചു
10:13 PM Feb 03, 2020 | Deepika.com