ന്യുഡൽഹി: ആർകെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയിൽ അത്ഭുത പ്രവർത്തകനായ വിശുദ്ധ സെബസ്ത്യനോസിന്റെ അന്പ് തിരുന്നാൾ ജനുവരി 26 ഞായറാഴ്ച രാവിലെ 10.45ന് ആർകെ പുരം സെക്ടർ രണ്ടിലുള്ള സെന്റ് തോമസ് ദേവാലയത്തിൽ വച്ചു നടക്കപ്പെടും. രൂപം എഴുന്നള്ളിക്കൽ, ലദീഞ്ഞ്, പ്രസുദേന്തി വാഴ്ച, തിരുനാൾ കുർബാന. സന്ദേശം കാർമികത്വം വഹിക്കുന്നത് റവ. ഡോ. പയസ് മലേകണ്ടത്തിൽ, പാച്ചോർ നേർച്ച വിതരണം എന്നിവ ഉണ്ടായിരിക്കും . തുടർന്ന് 12.30ന് അന്പ് എഴുന്നള്ളിപ്പ് വീടുകളിലേക്കും വൈകുന്നേരം ആറിന് സെന്റ് പീറ്റേഴ്സ് ഭവൻ, ബെർസറായിൽ അന്പ് തിരിച്ചേൽപ്പിക്കൽ എന്നിവ തിരുനാളിനോടനുബന്ധിച്ചു നടക്കപ്പെടും.
കൂടുതൽ വിവരങ്ങൾക്ക് : 9136241312
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്
ആർകെ പുരം പള്ളിയിൽ വിശുദ്ധ സെബസ്ത്യനോസിന്റെ അന്പ് തിരുനാൾ 26ന്
10:32 PM Jan 21, 2020 | Deepika.com