ന്യൂഡൽഹി: ഒരു വ്യക്തിയുടെ വ്യക്തിത്യവികസനത്തിനും ശോഭയുള്ള ഭാവിക്കും ഉത്തമ പ്രവൃത്തിയിലൂടെ മാത്യകകൾ സൃഷ്ഠിക്കണമെന്ന്പേഴ്സണ് ടു പേഴ്സണ്‍ എകസ്ക്യൂട്ടീവ് ഡയറക്ടർ ഡോ. സാംസണ് ഗാന്ധി ആഹ്വാനം ചെയ്തു. ഈശ്വര ചൈതന്യം നഷ്ടപെടുത്താത്ത നല്ല ബാല്യവും കൗമാരവും യൗവനവും കാത്തു സൂക്ഷിച്ചു മൂല്യങ്ങളുള്ള കുടുംബബന്ധങ്ങൾ സ്ഥാപിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഹോസ്ഖാസ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ ഒരുക്കിയ PATHFINDER 2020 എന്ന മാർഗനിർദേശ പരിശീലന പരിപാടിക്ക് നേതൃത്യം നൽകി സംസാരിക്കുകയായിരുന്നു ഡോ. സാംസണ് ഗാന്ധി.
മൂന്നു ദിവസമായി നടന്ന പരിശീലന പരിപാടിയിൽ 10 മുതൽ 15 വരെയും 16 മുതൽ 25 വയസ് വരെ പ്രായ പരിധിയുള്ളവർക്ക് പ്രത്യേക പരിശീലനപരിപാടികൾ നടന്നു. മാതാപിതാക്കൾ കുഞ്ഞുങ്ങളുമായി ദൃഢബന്ധം സ്ഥാപിക്കുവാനും അവരെ ധാർമികതയും മൂല്യബോധവും ഉള്ളവരായി വളർത്തുവാനും, സ്നേഹസംഭാഷണത്തിലൂടെ അവരെ നേർദിശയിൽ നയിക്കുവാനുള്ള പരിശീലനപരിപാടികളാണ് നടത്തപ്പെട്ടത്. പേഴ്സണ്‍ ടു പേഴ്സണ്‍ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ സാംസണ് ഗാന്ധി, കത്തീഡ്രൽ വികാരി ഫാ അജു എബ്രഹാം, സഹ വികാരി ഫാ. പത്രോസ് ജോയ് എന്നിവർ നേതൃത്വം നൽകി.
റിപ്പോർട്ട്: ജോജി വഴുവടി
ഉത്തമപ്രവൃത്തിയിലൂടെ മാതൃകയുള്ള തലമുറയെ സൃഷ്ടിക്കാം: ഡോ. സാംസണ് ഗാന്ധി
10:18 PM Jan 10, 2020 | Deepika.com