ന്യൂഡൽഹി: നജഫ് ഗഡ് ചോറ്റാനിക്കര ശ്രീ ഭഗവതി ക്ഷേത്രത്തിൽ ഡിസംബർ 12, 13, 14 (വ്യാഴം, വെള്ളി, ശനി) ദിവസങ്ങളിൽ വിശേഷാൽ പൂജകൾ നടത്തപ്പെടുന്നു.
വ്യാഴാഴ്ച രാവിലെ 7.15ന് വിഷ്ണു പൂജയും വെള്ളിയാഴ്ച വൈകുന്നേരം ഏഴിന് ഗുരുതി പൂജയും ശനിയാഴ്ച രാവിലെ 7.15ന് മൃത്യുഞ്ജയഹോമവും ഉണ്ടാവും. ഗുരുതി പൂജ നടക്കുന്ന വെള്ളിയാഴ്ച രക്ത പുഷ്പാഞ്ജലി, ശത്രുസംഹാര പുഷ്പാപാഞ്ജലി എന്നീ വഴിപാടുകൾ നടത്തുവാൻ ഭക്തജനങ്ങൾക്ക് പ്രത്യേക സൗകര്യവുമൊരുക്കുന്നുണ്ട്.
കുടുതൽ വിവരങ്ങൾക്കും പൂജകൾ ബുക്കു ചെയ്യുന്നതിനുമായി ക്ഷേത്ര മാനേജർ ഉണ്ണിപ്പിള്ളയുമായി 9354984525, 9654425750 എന്നീ നന്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.
റിപ്പോർട്ട്: പി.എൻ. ഷാജി
നജഫ്ഗഡ് ക്ഷേത്രത്തിൽ 12, 13, 14 തീയതികളിൽ വിശേഷാൽ പൂജകൾ
10:12 PM Dec 10, 2019 | Deepika.com