ന്യൂഡൽഹി: ആർ കെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയുടെ ക്രിസ്മസ് ആഘോഷങ്ങളുടെ തുടക്കമായുള്ള കരോൾ സിംഗിംഗ് ഡിസംബർ 15 മുതൽ ആരംഭിക്കുന്നതാണ്. ഡിസംബർ 15നു വൈകുന്നേരം 6.30നു ലക്ഷ്മീബായ് കുടുംബ യൂണിറ്റിലും എട്ടിന് അർജുൻ നഗർ കുടുംബ യൂണിറ്റിന്റെയും മൊഹമ്മദ്പുർ കുടുംബ യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ സംയുക്തതമായി അർജുൻ നഗറിൽ നടക്കപ്പെടും.
18നു വൈകുന്നേരം എട്ടിന് മുനീർക യൂണിറ്റിലും, 19നു ആർ കെ പുരം സെക്ടർ 1 - 6 കുടുംബ യൂണിറ്റിലും 20നു ആർകെ പുരം സെക്ടർ 7 - 13 കുടുംബ യൂണിറ്റിന്റെയും മോത്തിബാഗ് കുടുംബ യൂണിറ്റിന്റെയും സംയുക്തമായി ആർകെ പുരം സെക്ടർ 7 യിൽ നടക്കും. 22നു വൈകുന്നേരം 7 മണിക്ക് കിഷൻഗഢ് കുടുംബ യൂണിറ്റിലും നടക്കും. ക്രിസ്മസിനോടനുബന്ധിച്ചുള്ള കുന്പസാരം 19 നു വൈകുന്നേരം 6 മുതൽ 8 വരെ സെന്റ് തോമസ് ദേവാലയത്തിൽ (വിവിധ ഭാഷകളിൽ ) ഉണ്ടായിരിക്കും.
ക്രിസ്മസ് തിരുക്കർമ്മങ്ങൾ ഡിസംബർ 24 വൈകുന്നേരം ആറിന് സെന്റ് തോമസ് ദേവാലയത്തിൽ വച്ചു നടക്കപ്പെടും. കാറോൾസിംഗിംഗ്്, തിരുപ്പിറവി ശിശ്രുഷ ,. ആഘോഷമായ ദിവ്യബലി, കേക്ക് വിതരണം എന്നിവ ഉണ്ടായിരിക്കും. 25 നു രാവിലെ പത്തിന് സെന്റ് പീറ്റേഴ്സ് ഭവൻ , ബെർസറായിൽ വിശുദ്ധ കുർബാന ഉണ്ടായിരിക്കുന്നതാണ്.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്
ആർകെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയുടെ ക്രിസ്മസ് ആഘോഷങ്ങൾക്ക് 15ന് തുടക്കമാകും
10:11 PM Dec 10, 2019 | Deepika.com