ന്യൂഡൽഹി: ഡൽഹി ക്നാനായ കാത്തലിക് മിഷന്റെ നേതൃത്വത്തിൽ ഡൽഹിയിലെ താമസക്കാരായ ക്നാനായ കത്തോലിക്കാ സമുദായാംഗങ്ങളുടെ സംഗമം സെന്റ് സേവ്യേഴ്സ് സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു.
കോട്ടയം അതിരൂപതാ സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ സംഗമം ഉദ്ഘാടനം ചെയ്തു. ഡൽഹി ക്നാനായ കാത്തലിക് മിഷൻ പ്രസിഡന്റ് ഡോ. സി.റ്റി. ഏബ്രഹാം അദ്ധ്യക്ഷനായിരുന്നു. കോട്ടയം അതിരൂപതാ വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, തോമസ് ചാഴിക്കാടൻ എം. പി., ഫാ. ചാക്കോച്ചൻ വണ്ടൻകുഴിയിൽ, ഫാ. ജോസഫ് വെള്ളാപ്പള്ളിക്കുഴി, സി. അഖില എന്നിവർ ആശംസകൾ അർപ്പിച്ചു. ടോം മുത്തൂറ്റിൽ, സുജ ലൂക്കോസ്, രാജു പറപ്പള്ളിൽ, സി. ശോബിതാ എന്നിവർ ഡൽഹി പ്രവാസി ക്നാനായ സമൂഹത്തെക്കുറിച്ചുള്ള വിഷയാവതരണം നടത്തി. കോട്ടയം അതിരൂപതാ സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിലിന്റെ മുഖ്യ കാർമികത്വത്തിൽ കൃതജ്ഞതാ ബലി അർപ്പിച്ചു.
ഫരീദാബാദ് രൂപതാ വികാരി ജനറാൾ ഫാ. ജോസ് വെട്ടിക്കൽ സംഗമത്തിന് ആശംസകൾ അർപ്പിക്കുകയും ക്നാനായ സമുദായാംഗങ്ങൾക്ക് ഭാവിയിൽ ഡൽഹിയിൽ ലഭ്യമാക്കുന്ന പ്രത്യേക സഭാ സംവിധാനങ്ങളെക്കുറിച്ച് പങ്കുവയ്ക്കുകയും ചെയ്തു. ഡൽഹിയിലെ വിവിധ പ്രദേശങ്ങളിലുള്ള 27 കൂടാര കേന്ദ്രങ്ങളിലെ പ്രതിനിധികൾ കലാപരിപാടികൾ അവതരിപ്പിച്ചു. ആയിരത്തിലധികം ക്നാനായ സമുദായാംഗങ്ങൾ സംഗമത്തിൽ പങ്കെടുത്തു.
റിപ്പോർട്ട്: ദീപാ ജോബിൻ
ഡൽഹിയിൽ ക്നാനായ സംഗമം സംഘടിപ്പിച്ചു
09:19 PM Dec 09, 2019 | Deepika.com