നൃൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്ൾസ് ദേവാലയത്തിൽ നടന്ന ഏഴാമത് ജോബ് മാർ ഫിലോക്സിനോസ് മെമ്മോറിയൽ മ്യൂസിക്കൽ ടാലന്റ് മീറ്റിൽ സെന്റ് തോമസ് ഓർത്തഡോക്ൾസ് ദേവാലയം ഘാസിയാബാദ് ഒന്നാം സ്ഥാനംകരസ്ഥമാക്കി.
രണ്ടാം സ്ഥാനത്തിനു ലുധിയാന മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് ദേവാലയവും, സെന്റ് ബേസിൽ ഓർത്തഡോക്സ് ചർച് രോഹിണി മുന്നാം സ്ഥാനവും നേടി. ഡൽഹി ഭദ്രാസനത്തിന്റെ കീഴിലുള്ള വിവിധ ദേവാലയങ്ങളിലെ ഗായക സംഘങ്ങൾ ഈ പരിപാടിയിൽ പങ്കെടുത്തു. റവ. ഫാ. ഡോ. ഷാജിജോർജ്, വികാരി സെന്റ് ജോണ്‍സ് ഓർത്തഡോക്സ് ദേവാലയം, ഫേസ് ഒന്ന് , മയൂർ വിഹാർ, അദ്ധ്യക്ഷ പ്രസംഗവും ഹരിയാന മുൻ ഡിജിപി കെ. കോശി, ഐപിഎസ് അനുസ്മരണ പ്രസംഗവും നടത്തി. ദിൽഷാദ് ഗാർഡൻ ഇടവക വികാരി റവ. ഫാ. ഉമ്മൻ മാത്യു നന്ദി പ്രകാശിപ്പിച്ചു.
റിപ്പോർട്ട്: ഷിബി പോൾ
മ്യൂസിക്കൽ ടാലന്റ് മീറ്റിൽ സെന്റ് തോമസ് ഓർത്തഡോക്സ് ദേവാലയത്തിന് ഒന്നാംസ്ഥാനം
10:48 PM Nov 25, 2019 | Deepika.com