ഡൽഹിയിൽ പുണ്യം ചൊരിഞ്ഞു ചക്കുളത്തമ്മ പൊങ്കാല

08:32 PM Nov 18, 2019 | Deepika.com
ന്യൂ ഡൽഹി: പുണ്യ രണ്ടുനാൾ നീണ്ടു നിന്ന പതിനേഴാമത് ചക്കുളത്തമ്മ പൊങ്കാല മഹോത്സവത്തിന് കൊടിയിറങ്ങി. നവംബർ 17 നു രാവിലെ നടന്ന (ഞായറാഴ്ച) സാംസ്കാരിക സമ്മേളനത്തിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ മുഖ്യാതിഥിയായി പങ്കെടുത്തു.

മഹാ ഗണപതി ഹോമത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. രാവിലെ 8:30 -ന് ഭദ്രദീപ പ്രകാശനം നിർവഹിച്ചു. തുടർന്നു പൊങ്കാല മഹോത്സത്തോടനുബന്ധിച്ചു നടന്ന സാംസ്കാരിക സമ്മേളനത്തിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, മനോജ് കുമാർ എംഎൽഎ, അസിസ്റ്റന്‍റ് പബ്ലിക് പ്രോസിക്യൂട്ടർ നീമാ നൂർ മുഹമ്മദ്, ഡൽഹി മലയാളി അസോസിയേഷൻ പ്രസിഡന്‍റ് കെ. രഘുനാഥ്, ടോണി കെ.ജെ., ചക്കുളത്തുകാവ് കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി, രമേഷ് ഇളമൺ നമ്പൂതിരി, ജയസൂര്യ നമ്പൂതിരി, ചക്കുളത്തമ്മ സഞ്ജീവനി ആശ്രമം ചാരിറ്റബിൾ ട്രസ്റ്റ് ഡൽഹി പ്രസിഡന്‍റ് പി.എൻ. ഷാജി, സെക്രട്ടറി സി. ജയകുമാർ, മഞ്ജു ജി. വാര്യർ തുടങ്ങിയവർ പ്രസംഗിച്ചു.

തുടർന്നു വിളിച്ചു ചൊല്ലി പ്രാർഥന, പണ്ടാര അടുപ്പിൽ അഗ്നി പകരൽ, വിദ്യാകലശം, മഹാകലശം, മുടപ്പല്ലൂർ ജയകൃഷ്ണനും സംഘവും അവതരിപ്പിച്ച ചെണ്ടമേളം, അന്നദാനം രോഹിണി മഹിളാ കലാവേദിയുടെ ഭക്തിഗാനസുധ എന്നിവയും അരങ്ങേറി. വിവിധ പ്രദേശങ്ങളിൽ നിന്നും പൊങ്കാലയിടാൻ വന്നെത്തിയ 3 അമ്മമാരെയും ഉപഹാരം നൽകി ആദരിച്ചു, മണ്ഡല കാലാരംഭദിനമായതിനാൽ അയ്യപ്പ ദർശനത്തിനും മുദ്രമാല അണിയുന്നതിനുള്ള പ്രത്യേക സംവിധാനവും ഒരുക്കിയിരുന്നു. അന്നദാനവും നടന്നു. ഡൽഹിയിൽനിന്നും പ്രാന്തപ്രദേശങ്ങളിൽ നിന്നും വാഹന സൗകര്യവും ക്ഷേത്രത്തിലേക്ക് ഒരുക്കിയിരുന്നു.