ന്യൂഡൽഹി: സിനി സഭ മലയാളം കോണ്ഗ്രിഗേഷൻ സുവർണ ജൂബിലി ആഘോഷങ്ങളുടെ സമാപനം നവംബർ 17നു സമാപിക്കും. രാവിലെ 10നു മന്ദിർ മാർഗ ലേഡി ഹാർഡിംഗ് മെഡിക്കൽ കോളേജ് ചാപ്പലിൽ വി. കുർബാന കാർമികത്വം വഹിക്കുന്നത് ഇടക മോഡറേറ്റർ റവ. തോമസ് കെ. ഉമ്മൻ , ഡൽഹി സിനി രൂപത ബിഷപ്പ് വാരിസ് കെ. മസി, ഈസ്റ്റ് കേരളാ മുൻ ബിഷപ്പ് കെ.ജി. ഡാനിയേൽ എന്നിവർ കാർമികത്വം വഹിക്കും. തുടർന്ന് സ്നേഹവിരുന്ന് ഉണ്ടായിരിക്കും.
വൈകിട്ട് മൂന്നിനു മന്ദിർ മാർഗ് സെന്റ് തോമസ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ കേന്ദ്രമന്ത്രി മുഖ്താർ അബ്ബാസ് നഖ്വി മുഖ്യാഥിതി ആയിരിക്കും. കേന്ദ്രമന്ത്രി വി. മുരളീധരൻ, ആന്റോ ആന്റണി എംപി, കേരളാ സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രധിനിധി . എ സന്പത്ത് , ന്യൂനപക്ഷ കമ്മീഷൻ ദേശിയ വൈസ് ചെയർമാൻ ജോർജ് കുരിയൻ എന്നിവർ പങ്കെടുക്കും. വിവിധ കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് : 9810932162
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്
സിഎൻഐ മലയാളം കോണ്ഗ്രിഗേഷൻ സുവർണ ജൂബിലി ആഘോഷം 17ന് സമാപിക്കും
10:10 PM Nov 13, 2019 | Deepika.com