ന്യൂഡൽഹി: ഛത്തർപൂർ വടക്കിന്റെ മഞ്ഞനിക്കരയെന്നറിയപ്പെടുന്ന സെന്റ് ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ പരിശുദ്ധനായ ചത്തുരുത്തിൽ മോർ ഗ്രിഗോറിയോസ് തിരുമേനിയുടെ 117-ാം ഓർമ്മപ്പെരുന്നാളും ഗ്രിഗോറിയൻ വചനോത്സവവും നവംബർ 1, 2, 3 തീയതികളിൽ കൊണ്ടാടുന്നു.
നവംബർ ഒന്ന് വൈകിട്ട് 6.30ന് കൊടി ഉയർത്തലോടെ ചടങ്ങുകൾക്ക് തുടക്കമാകും. 7 ന് സന്ധ്യാപ്രാർഥനയും തുടർന്ന് ഗാനശുശ്രൂഷയും 7.45 മുതൽ കാൽക്കാജി സെന്റ് ഇഗ്നാത്തിയോസ് യാക്കോബായ പള്ളി വികാരി ഫാ. റോജി മാത്യൂ നയിക്കുന്ന വചന ശ്രുശ്രൂഷ.
രണ്ടാം തീയതി വൈകിട്ട് 6ന് സന്ധ്യാപ്രാർഥനയും, ഗാനശുശ്രൂഷയും, തുടർന്ന് ഗുഡ്ഗാവ് യൽദോ മോർ ബസേലിയോസ് പള്ളി വികാരി ഫാ. ബോബി ജോർജ് നയിക്കുന്ന വചന ശ്രുശ്രൂഷയും, 8 മുതൽ ഭക്ത സംഘടനകളുടെ വാർഷികവും നടക്കും. ഗ്രീഗോറിയൻ വചനോത്സവത്തിന്റെ രണ്ടു ദിവസങ്ങളിലും മോർ ഗ്രിഗോറിയോസ് ഗായക സംഘം ഗാന ശ്രുശ്രൂഷക്ക് നേതൃത്വം നൽകും.
പ്രധാന പെരുന്നാൾ ദിനമായ മൂന്നാം തിയതി വൈകിട്ട് 5.30ന് സന്ധ്യാനമസ്കാരവും, വി. കുർബാനയും, മധ്യസ്ഥ പ്രാർഥനയും 7.15 മുതൽ പെരുന്നാൾ സന്ദേശവും ധവസന്ത്കുഞ്ച് സെന്റ് മേരീസ് ക്നാനായ പള്ളി വികാരി ഫാ. ശീതൾ ഏബ്രാഹാം വിദ്യാഭ്യാസ അവർഡ് ദാനവും, വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനദാനവും. തുടർന്ന് ഭക്തിനിർഭരമായ റാസ, ആശിർവാദം, നേർച്ച, സ്നേഹവിരുന്നോടെ കൊടി ഇറക്കി പെരുന്നാളിനു സമാപനമാകും. വികാരി ഫാ. ലിജോ വർഗ്ഗീസ് പെരുന്നാൾ ക്രമീകരണണൾക്ക് നേതൃത്വം നൽകി വരുന്നു.
റിപ്പോർട്ട്: നെൽസണ്‍ വർഗീസ്
പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാളും ഗ്രിഗോറിയൻ വചനോത്സവത്തിനും വെള്ളിയാഴ്ച കൊടിയേറും
10:46 PM Oct 31, 2019 | Deepika.com