ന്യൂഡൽഹി: എസ്എൻഡിപി യോഗം ന്യൂഡൽഹി ശാഖ 3934ന്റെ നേതൃത്വത്തിൽ നടത്തിവരുന്ന ശ്രീനാരായണ ഗുരുദേവ മന്ത്രരചനാ ശതാബ്ദിയുടെ ഭാഗമായി ന്യൂ രഞ്ജിത്ത് നഗറിലെ ഭൂതേശ്വരം ശിവമന്ദിരത്തിൽ ശ്രീനാരായണ ഗുരുദേവന്റെയും ശാരദാദേവിയുടെയും ഛായചിത്ര പ്രതിഷ്ഠ നടത്തും.
ഛായചിത്ര പ്രതിഷ്ഠയുടെ ഭാഗമായുള്ള ഇരിപ്പിട പീഠത്തിന്റെ നിർമാണത്തിലേക്കുള്ള ആദ്യഘട്ട ധനസമാഹരണ തുക ശ്രേയാ രജ്ഞിത്ത് കൈമാറി. 2022ൽ ശാഖയുടെ ഇരുപത്താഞ്ചാമത് വാർഷികത്തോടനുബന്ധിച്ചു ഛായചിത്രം, വിഗ്രഹപ്രതിഷ്ഠയായി പുനഃപ്രതിഷ്ഠ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.
റിപ്പോർട്ട്: കല്ലറ മനോജ്
ഭൂതേശ്വരം ശിവമന്ദിരത്തിൽ ശ്രീനാരായണ ഗുരുവിന്റെയും വർക്കല ശാരദാദേവിയുടെയും ഛായചിത്ര പ്രതിഷ്ഠ
10:01 PM Oct 17, 2019 | Deepika.com