ന്യൂഡൽഹി: ഖാണ്‍പൂർ എക്റ്റൻഷൻ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. എ ബ്ലോക്കിൽ താര അപ്പാർട്ടുമെന്റിലാണ് കാലാ കായിക മത്സരങ്ങൾ അരങ്ങേറിയത്. ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 6 വരെ കുട്ടികളുടെയും, മുതിർന്നവരുടെയും വടംവലി, കസേരകളി, ഉറിയടി തുടങ്ങി വിവിധ കായിക മത്സരങ്ങൾ നടത്തപ്പെട്ടു. വൈകിട്ട് 6 മുതൽ നടന്ന സംസകാരിക സമ്മേളനവും, വിവധയിനം വൈവിധ്യങ്ങളായ കലാപരിപാടികളും മുൻ കേരള ഫുട്ബോൾ ടീം ക്യാപ്റ്റൻ ഇഗ്നേഷ്യസ് ഉത്ഘാടനം ചെയ്തു.
തുടർന്ന് വിവിധ മത്സരങ്ങളിൽ വിജയികളായവർക്കും അദ്ദേഹം സമ്മാനങ്ങൾ വിതരണം ചെയ്തു. ചെണ്ടമേളത്തിന്റെ അകന്പടിയോടെ മാവേലി തന്പുരാൻ എഴുന്നള്ളി വന്നതും, പുലിക്കളിയും തലസ്ഥാന നഗരിയിലെ മലയാളി സമൂഹത്തിന് ഹൃദ്യമായ വേറിട്ടൊരു അനുഭവമായി. തുടർന്ന് തിരുവാതിര, സംഘഗാനം, സംഘനൃത്തം, കുട്ടികളുടെ വിവിധ നൃത്തങ്ങൾ തുടങ്ങിയവ അരങ്ങേറി. തുടർന്ന് വിഭവസമ്യദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു.
റിപ്പോർട്ട്: നെൽസണ്‍ വർഗീസ്
ഖാൻപൂർ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു
10:39 PM Oct 15, 2019 | Deepika.com