ന്യൂഡൽഹി: എസ്എൻഡിപി യോഗം ന്യൂഡൽഹി ശാഖയുടെ നേതൃത്വത്തിൽ പത്രാധിപർ കെ. സുകുമാരന്റെ 38-ാമത് ചരമവാർഷിക അനുസ്മരണം സംഘടിപ്പിച്ചു. കല്ലറ മനോജ് അധ്യക്ഷത വഹിച്ചു. എസ്എൻഡിപി യോഗം ന്യൂഡൽഹി ശാഖാ വനിതാസംഘം പ്രസിഡന്റ് കെ.എൽ. ലീന ഉദ്ഘാടനം നിർവഹിച്ചു.
അനുഭ ശശാങ്ക് മുഖ്യപ്രഭാഷണം നടത്തി. ശാഖാ സെക്രട്ടറി രഞ്ജിത്ത് പ്രസാദ്, ഓമന മധു, കെ.പി. ശശാങ്കജൻ, മധു സുദനൻ എന്നിവർ പ്രസംഗിച്ചു. കൗമുദി സുകുമാരന്റെ കുളത്തൂർ പ്രസംഗത്തിന്റെ ആനുകാലികപ്രസക്തി ആധുനിക ഇന്ത്യയിൽ എന്ന വിഷയത്തിൽ പഠനരേഖ അവതരിപ്പിച്ചു ചർച്ച നടത്തി.
റിപ്പോർട്ട്: കല്ലറ മനോജ്
അനുസ്മരണം സംഘടിപ്പിച്ചു
10:41 PM Sep 19, 2019 | Deepika.com