ന്യൂഡൽഹി: എസ്എൻഡിപി യോഗം ഡൽഹി യൂണിയന്റെ കീഴിലെ മയൂർ വിഹാർ ശാഖാ നന്പർ 4351-ന്റെ ആഭിമുഖ്യത്തിൽ 165-ാമത് ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷിച്ചു.
2019 സെപ്റ്റംബർ 13 വെള്ളിയാഴ്ച വൈകുന്നേരം മയൂർ വിഹാർ ഫേസ് 2-ലെ പ്രാചീൻ ശിവാലയയിൽ ദൈവദശകാലാപനത്തോടെയാണ് ആഘോഷ പരിപാടികൾക്ക് തുടക്കമായത്. തുടർന്ന് പ്രാർഥന, ശാഖയിലെ കലാകാരന്മാർ അവതരിപ്പിച്ച ഗുരുദേവ ഗാനങ്ങൾ, ചലച്ചിത്ര ഗാനങ്ങൾ എന്നിവ അരങ്ങേറി. ചടങ്ങിൽ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. ചതയ സദ്യയോടെയാണ് പരിപാടികൾ സമാപിച്ചത്.
റിപ്പോർട്ട്: പി.എൻ. ഷാജി
മയൂർ വിഹാർ ശാഖയുടെ ഗുരുദേവ ജയന്തി ആഘോഷം
10:46 PM Sep 18, 2019 | Deepika.com