ന്യൂഡൽഹി: എസ്എൻഡിപി ന്യൂഡൽഹി ശാഖയുടെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന മഹത് ചരിതാനുസ്മരണത്തിന്റെ ഭാഗമായി പത്രാധിപർ കെ. സുകുമാരന്റെ 38-ാമത് ചരമവാർഷികാനുസ്മരണം സെപ്റ്റംബർ 18 ബുധനാഴ്ച വൈകിട്ട് 7ന് കരംപുര-മോത്തിനഗർ എ92ൽ സംഘടിപ്പിക്കും. കല്ലറ മനോജ് അധ്യക്ഷത വഹിക്കും. കെ.എൽ. ലീന ഉദ്ഘാടനം ചെയ്യും. അനുഭ ശശാങ്ക് മുഖ്യപ്രഭാഷണം നടത്തും. കെ.പി. ശശങ്കജാൻ, രഞ്ജിത്ത് പ്രസാദ്, ഓമന മധു എന്നിവർ പ്രസംഗിക്കും.
റിപ്പോർട്ട്: കല്ലറ മനോജ്
കെ. സുകുമാരൻ അനുസ്മരണം
10:02 PM Sep 17, 2019 | Deepika.com