ഒന്നാം സമ്മാനമായി അനുകൂൽ മേനോൻ മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിയും ഡിഎംഎ ഫലകവും 15,000 രൂപയും രണ്ടാം സമ്മാനമായി 10,000 രൂപയും ഡിഎം ഫലകവും മൂന്നാം സമ്മാനമായി 7,500 രൂപയും ഡിഎംഎ ഫലകവും നൽകും. കൂടാതെ നാലും അഞ്ചും ആറും സ്ഥാനങ്ങളിലെത്തുന്നവർക്ക് സമാശ്വാസ സമ്മാനമായി 2,000 രൂപ വീതവും നൽകും. കൂടാതെ പങ്കെടുക്കുന്ന ബാക്കി ടീമുകൾക്ക് 1,000 രൂപ വീതവും ഡിഎംഎ നൽകും.
ഇത്തവണ മത്സരത്തിനെത്തുന്നത് 24 ടീമുകളാണ്. ഡിഎംഎ ഏരിയകളായ ഡോ. അംബേദ്കർനഗർ പുഷ്പ് വിഹാർ, ബദർപുർ, ദിൽഷാദ് കോളനി, ദ്വാരക, ജനക് പുരി, കാൽകാജി, കാരോൾ ബാഗ് കൊണാട്ട് പ്ളേസ്, ലാജ് പത് നഗർ, മഹിപാൽപൂർ കാപ്പസ്ഹേഡാ, മയൂർ വിഹാർ ഫേസ്1, മയൂർ വിഹാർ ഫേസ്2, മോത്തിനഗർ രമേശ് നഗർ, പശ്ചിം വിഹാർ, രജൗരി ഗാർഡൻ, ആർകെ. പുരം, സംഗം വിഹാർ, സൗത്ത് നികേതൻ, വസുന്ധര എൻക്ലേവ്, വിനയ് നഗർ കിദ്വായ് നഗർ, ശ്രിനിവാസ്പുരി എന്നിവയും കൂടാതെ, കൈരളി മുനീർക, ആർകഐംഎ ആർകെ പുരം, എസ്എൻഡിപി. പുഷ്പ് വിഹാർ ശാഖാ, ഗസ്റ്റ് ഹൗസ് മയൂർവിഹാർ3 എന്നിവയാണ് മത്സരത്തിൽ പങ്കെടുക്കുന്നത്.
വിധി നിർണയത്തിനുശേഷം വിജയികളെ പ്രഖ്യാപിക്കുന്നതും സെപ്റ്റംബർ 10 ചൊവ്വാഴ്ച വൈകുന്നേരം 5.30 മുതൽ സിരി ഫോർട്ട് ഓഡിറ്റോറിയത്തിൽ വച്ചു നടക്കുന്ന ’ഉത്രാടപ്പൂനിലാവ്’ എന്ന ഡിഎംഎയുടെ ഓണാഘോഷ പരിപാടിയിൽ സമ്മാനങ്ങൾ വിതരണം ചെയ്യും. ിൃശ2019മൗഴ23ുീീസമഹമാ.ഷുഴ
റിപ്പോർട്ട്: പി.എൻ. ഷാജി