ന്യൂഡൽഹി: മലങ്കര ഓർത്തഡോക്സ് സഭ ഡൽഹി ഭദ്രസന മർത്തമറിയം വനിതാ സമാജം വാർഷിക സമ്മേളനം ഓഗസ്റ്റ് 25 ഞായറാഴ്ച രാവിലെ 9.30 മുതൽ ഹോസ്ഖാസ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ വച്ചു നടത്തപ്പെടുന്നു.
ഭദ്രാസന മെത്രപൊലീത്ത അഭി. ഡോ . യൂഹാനോൻ മാർ ദിമെത്രിയോസ് സമ്മേളനം ഉദ്ഘാടനം ചെയ്യും. ’ക്ഷമയുടെ ലാവണ്യം’ എന്ന ചിന്താവിഷയത്തെ അടിസ്ഥാനമാക്കി ഫാ. ഫിലിപ്പ് തരകൻ മുഖ്യ പ്രഭാഷണം നടത്തും. ഭദ്രസന സെക്രട്ടറി ഫാ. സജി യോഹന്നാൻ, കത്തീഡ്രൽ വികാരി ഫാ. അജു എബ്രഹാം, വൈസ് പ്രസിഡന്റ് ഫാ. പത്രോസ് ജോയി, ജനറൽ സെക്രട്ടറി റെയ്ച്ചൽ ജോഷ്വ, സൂസൻ രാജു, മോളി മോഹനൻ എന്നിവർ പ്രസംഗിക്കും.
റിപ്പോർട്ട്: ജോജി വഴുവടി
മർത്തമറിയം വനിതാസമാജം വാർഷിക സമ്മേളനം
08:13 PM Aug 23, 2019 | Deepika.com