ന്യൂഡൽഹി: കേരളം കണ്ട ഏറ്റവും വലിയ പേമാരിയിലും പ്രളയത്തിലും തകർന്നുപോയ ഏതാനും ഭവനങ്ങൾക്കു പുനർജന്മം നൽകുവാനുള്ള സഭയുടെ ദൗത്യത്തിന് ന്യൂഡൽഹി ഹോസ്ഖാസ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ യുവജന പ്രസ്ഥാനത്തിന്റെ പിന്തുണ നൽകി ആദ്യ ഭവനത്തിന്റെ കൂദാശ കർമ്മവും താക്കോൽ ദാനവും ഓഗസ്റ്റ് 22 വ്യാഴാഴ്ച 11ന് ഇടുക്കി മാട്ടുക്കട വച്ചു നടത്തുപ്പെട്ടു.
ഡൽഹി ഹോസ്ഖാസ് സെൻറ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ വികാരി ഫാ. അജു എബ്രഹാം, ഇടുക്കി അച്ചൻകോവിൽ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി വികാരി ഫാ . ബിജു ആൻഡ്രൂസ്, സഹ വികാരി ഫാ . ജോസഫ് മാത്യു, കത്തീഡ്രൽ സൊസൈറ്റി കമ്മിറ്റി അംഗം ഷാജി ജേക്കബ് എന്നിവർ സംബന്ധിച്ചു.
റിപ്പോർട്ട്: ജോജി വഴുവടി
പ്രളയ അതിജീവനത്തിന് ഭവനം കൈമാറി ഹോസ്ഖാസ് കത്തീഡ്രൽ
09:54 PM Aug 22, 2019 | Deepika.com