ആർകെ പുരം സെന്‍റ് തോമസ് ദേവാലയത്തിൽ സംയുക്ത സ്വാതന്ത്ര്യദിനാഘോഷം

08:36 PM Aug 13, 2019 | Deepika.com
ന്യൂഡൽഹി: ആർകെ പുരം സെക്ടർ രണ്ടിലുള്ള സെന്‍റ് തോമസ് പ്ലേ സ്കൂൾ ഗ്രൗണ്ടിൽ ഓഗസ്റ്റ് 15 നു രാവിലെ 9.30ന് സെന്‍റ് തോമസ് ലത്തീൻ ഇടവകയും സെന്‍റ് പീറ്റർ സീറോ മലബാർ ഇടവകയും സംയുക്തമായി ഭാരതത്തിന്‍റെ എഴുപത്തി മൂന്നാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു.

അനിൽ ശർമ ചടങ്ങിൽ മുഖ്യാതിഥി ആയിരിക്കും. ഫാ. മരിയ സൂസേ, ഫാ. പയസ് മലേകണ്ടത്തിൽ, ഫാ. ജിയോ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകും.

മാതാവിന്‍റെ സ്വർഗാരോപണ തിരുനാളിനോടനുബന്ധിച്ച് രാവിലെ 8.30 ന് സെന്‍റ് തോമസ് ദേവാലയത്തിൽ ഇംഗ്ലീഷിലും ഹിന്ദിയിലും വിശുദ്ധ കുർബാന ഉണ്ടായിരിക്കും. 9.45ന് കൊടിയേറ്റിനുശേഷം സീറോ മലബാർ റീത്തിൽ മലയാളം കുർബാനയും ഉണ്ടായിരിക്കും.

വിവരങ്ങൾക്ക്: 9136241312

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്