ന്യൂ ഡൽഹി: രാമായണ മാസാചരണത്തിന്റെ ഭാഗമായി ചില്ലാ അയ്യപ്പ പൂജാ സമിതിയുടെ ആഭിമുഖ്യത്തിൽ ഞായറായ്ച അഖണ്ഡ രാമായണ പാരായണം നടത്തി. ചില്ലാ ഡിഡിഎ ഫ്ലാറ്റ്സിലെ 14-A ൽ ആയിരുന്നു പാരായണ വേദി.
സന്തോഷ് നാരങ്ങാനം, ചിത്രാ വേണു, ആർ.കെ. പിള്ള, വേണുഗോപാൽ, പി.വിജയൻ, ചന്ദ്രിക വിജയൻ, സുനിതാ സത്യൻ, ശോഭനാ സദാശിവൻ, പ്രസന്ന പി. നായർ, ലതാ മുരളിധരൻ എന്നിവരായിരുന്നു പാരായണം നടത്തിയത്. മംഗളാരതിക്കു ശേഷം പ്രസാദ വിതരണത്തോടെ രാമായണ പാരായണത്തിന് സമാപനമായി.
റിപ്പോർട്ട്: പി.എൻ. ഷാജി
ചില്ലാ അയ്യപ്പ പൂജാ സമിതി അഖണ്ഡ രാമായണ പാരായണം നടത്തി
08:05 PM Aug 12, 2019 | Deepika.com