ന്യൂഡൽഹി: രാമായണ മാസാചരണത്തിന്റെ ഭാഗമായി ചില്ലാ അയ്യപ്പ പൂജാ സമിതിയുടെ ആഭിമുഖ്യത്തിൽ ഞായറായ്ച (കർക്കിടകം 26) രാവിലെ 6 മുതൽ രാത്രി 8 വരെ അഖണ്ഡ രാമായണ പാരായണം നടത്തുന്നു. ചില്ലാ ഡിഡിഎ ഫ്ളാറ്റ്സിലെ 14 അയിലാണ് പാരായണത്തിനായി വേദി ഒരുക്കുന്നത്.
പാരായണത്തിന് നേതൃത്വം നൽകുന്നത് സന്തോഷ് നാരങ്ങാനം, ചിത്രാ വേണു, ആർ.കെ. പിള്ള, വേണുഗോപാൽ, പി. വിജയൻ, ചന്ദ്രികാ വിജയൻ, സുനിതാ സത്യൻ, ശോഭനാ സദാശിവൻ, പ്രസന്നാ പി. നായർ എന്നിവരാണ്.
വൈകിട്ട് എട്ടിനു നടക്കുന്ന മംഗളാരതിയോടെ പാരായണത്തിന് സമാപനമാവും. പ്രസാദ വിതരണവും ഉണ്ടാവുമെന്ന് പൂജാ സമിതി ഭാരവാഹികൾ അറിയിച്ചു.
റിപ്പോർട്ട്: പി.എൻ. ഷാജി
ചില്ലാ അയ്യപ്പ പൂജാ സമിതിയുടെ ആഭിമുഖ്യത്തിൽ അഖണ്ഡ രാമായണ പാരായണം
11:01 PM Aug 08, 2019 | Deepika.com