ന്യൂഡൽഹി: എസ്എൻഡിപി യോഗം ന്യൂഡൽഹി ശാഖയുടെ നേതൃത്വത്തിൽ നടത്തിവരുന്ന ശ്രീനാരായണ ഗുരുദേവ പുഷ്പാഞ്ജലി മന്ത്രരചനാ ശതാബ്ദിയാഘോഷത്തിന്റെ അഞ്ചാമത് ഘട്ടം ഞായറാഴ്ച വൈകുന്നേരം അഞ്ചിന് ന്യൂ രൻജിത്ത് നഗറിലെ ഗുരുനാനാക്ക് നഗറിൽ വച്ചു സംഘടിപ്പിക്കും.
എസ്എൻഡിപി ഡൽഹി യൂണിയൻ വനിതാ സംഘം മുൻ വൈസ് പ്രസിഡന്റ് നളിനി മോഹൻ ഉദ്ഘാടനം ചെയ്യു. വൈകുന്നേരം 5.15 മുതൽ പുസ്തക പഠനശിബിരത്തിൽ ശാസ്ത്രജ്ഞൻ സി.എ. ശിവരാമൻ ന്യൂഡൽഹി എഴുതിയ ശ്രീനാരായണ ഗുരു ദൈവമാണോ? ഒരു പഠനം? എന്ന പുസ്തകത്തെക്കുറിച്ച് പത്തിയൂർ രവി പഠനരേഖ അവതരിപ്പിക്കും. കല്ലറ മനോജ് അധ്യക്ഷത വഹിക്കും. ഓഗസ്റ്റ് 11 ഞായറാഴ്ച വൈകുന്നേരം 7 മുതൽ ഗുരുദേവനാമ സങ്കീർത്തനം, ഭജന, സ്തുതി ഗീതങ്ങൾ, ഗുരുദേവ കൃതി പാരായണം തുടർന്ന് സ്വയമേവ ഗുരുദേവ പുഷ്പാഞ്ജലി മന്ത്രാർച്ചന സമർപ്പണം, 8.15ന് മഹാഗുരുപൂജ, അന്നദാനം.
റിപ്പോർട്ട്: കല്ലറ മനോജ്
ശ്രീനാരായണ ഗുരുദേവ പുഷ്പാഞ്ജലി മന്ത്രരചനാ ശതാബ്ദിയാഘോഷം അഞ്ചാംഘട്ടം ഞായറാഴ്ച
09:55 PM Aug 08, 2019 | Deepika.com