ഗു​രു​വാ​യൂ​ര​പ്പ​ൻ ബാ​ല​ഗോ​കു​ലം: മ​ല​യാ​ളം മി​ഷ​ൻ പ​ഠ​ന കേ​ന്ദ്രം പ്ര​വേ​ശ​നോ​ത്സ​വം

09:55 PM Aug 05, 2019 | Deepika.com
ന്യൂ​ഡ​ൽ​ഹി: ഗു​രു​വാ​യൂ​ര​പ്പ​ൻ ബാ​ല​ഗോ​കു​ലം മ​ല​യാ​ളം മി​ഷ​ൻ മ​ല​യാ​ള ഭാ​ഷാ പ​ഠ​ന കേ​ന്ദ്രം പ്ര​വേ​ശ​നോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു. ഓ​ഗ​സ്റ്റ് 4 ഞാ​യ​റാ​ഴ്ച രാ​വി​ലെ ചി​ല്ലാ ഡി​ഡി​എ ഫ്ളാ​റ്റ്സി​ലാ​യി​രു​ന്നു പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി​യ​ത്.

ഗു​രു​വാ​യൂ​ര​പ്പ​ൻ ബാ​ല​ഗോ​കു​ലം ര​ക്ഷാ​ക​ർ​തൃ സ​മി​തി പ്ര​സി​ഡ​ന്‍റ് ആ​ർ.​കെ. പി​ള്ള​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ച​ട​ങ്ങു​ക​ൾ ഭ​ദ്ര​ദീ​പം കൊ​ളു​ത്തി​യ​ശേ​ഷം ഗോ​കു​ല പ്രാ​ർ​ഥ​ന​യോ​ടെ​യാ​ണ് ആ​രം​ഭി​ച്ച​ത്.

ബാ​ല​ഗോ​കു​ലം ഡ​ൽ​ഹി എ​ൻ​സി​ആ​ർ മേ​ഖ​ല സ​ഹ ര​ക്ഷാ​ധി​കാ​രി കെ.​വി. രാ​മ​ച​ന്ദ്ര​ൻ, ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ കേ​ന്ദ്ര​ക​മ്മി​റ്റി ജോ​യി​ന്‍റ് ഇ​ന്‍റേണ​ൽ ഓ​ഡി​റ്റ​ർ പി.​എ​ൻ. ഷാ​ജി, മ​ല​യാ​ളം മി​ഷ​ൻ ജോ​യി​ൻ​റ് സെ​ക്ര​ട്ട​റി കെ.​എ​സ്. അ​നി​ല, മ​ല​യാ​ളം മി​ഷ​ന്‍റെ ബാ​ല​ഗോ​കു​ലം പ്ര​തി​നി​ധി​യും കോ​ർ​ഡി​നേ​റ്റ​റു​മാ​യ വി​ജ​യ​കു​മാ​ർ, ര​ക്ഷാ​ധി​കാ​രി സു​നി​താ സ​ത്യ​നാ​രാ​യ​ണ​ൻ, ര​ക്ഷാ​ക​ർ​തൃ സ​മി​തി സെ​ക്ര​ട്ട​റി ലൈ​നാ അ​നി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഗു​രു​വാ​യൂ​ര​പ്പ​ൻ ബാ​ല​ഗോ​കു​ലം ര​ക്ഷാ​ക​ർ​തൃ സ​മി​തി സ​ഹ ര​ക്ഷാ​ധി​കാ​രി ചി​ത്ര വേ​ണു, വൈ​സ് പ്ര​സി​ഡ​ന്‍റ് വേ​ണു​ധ​ര​ൻ, ട്ര​ഷ​റ​ർ എം.​കെ. മ​ധു, ബാ​ല​മി​ത്രം ല​താ മു​ര​ളി​ധ​ര​ൻ, സ​ഹ ബാ​ല​മി​ത്രം സു​ധാ സു​രേ​ഷ്, ശി​ല്പാ സ​ത്യ​ൻ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. അ​ന​ക അ​നി​ൽ അ​വ​താ​രി​ക​യാ​യി​രു​ന്നു. കു​ട്ടി​ക​ളു​ടെ മ​ല​യാ​ള ഗാ​നാ​ലാ​പ​ന​ത്തി​നു ശേ​ഷം മ​ധു​രം ന​ൽ​കി​യാ​ണ് പ​രി​പാ​ടി​ക​ൾ സ​മാ​പി​ച്ച​ത്.

റി​പ്പോ​ർ​ട്ട്: പി.​എ​ൻ. ഷാ​ജി